Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് ട്രംപ്; ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കും

രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച കത്തുകള്‍ ഇന്നുമുതല്‍ അയച്ചു തുടങ്ങുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.

Trump calls BRICS anti American

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 7 ജൂലൈ 2025 (11:03 IST)
ബ്രിക്‌സ് അമേരിക്കന്‍ വിരുദ്ധമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബ്രിക്‌സിനോട് ചേര്‍ന്നുനില്‍ക്കുന്ന രാജ്യങ്ങള്‍ക്ക് 10ശതമാനം അധിക തീരുവ പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞു. രാജ്യങ്ങള്‍ക്ക് ഇതുസംബന്ധിച്ച കത്തുകള്‍ ഇന്നുമുതല്‍ അയച്ചു തുടങ്ങുമെന്നും അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു.
 
ബ്രസീലിലെ റിയോഡി ജനോറയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടി ഇന്ന് സമാപിക്കും. കാലാവസ്ഥാ വ്യതിയാനം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലാവും ഇന്ന് ചര്‍ച്ച നടക്കുന്നത്. പഹല്‍കാം ഭീകരാക്രമണത്തെ ബ്രിക്‌സ് ശക്തമായി അപലപിച്ചിരുന്നു. ഭീകരവാദത്തിനെതിരെ ബ്രിക്‌സ് ശക്തമായ നിലപാടെടുത്തു.
 
ഉച്ചകോടിക്ക് ശേഷം ബ്രസീലുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അര്‍ദ്ധരാത്രിയില്‍ തലസ്ഥാനമായ ബ്രസീലിയയിലേക്ക് തിരിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടെക്‌സസിലെ വെള്ളപ്പൊക്കം: മരണപ്പെട്ടവരുടെ എണ്ണം 82 പേരില്‍ 28 പേരും കുട്ടികള്‍