മംദാനി ആവശ്യപ്പെട്ടു, താന്‍ സമ്മതം മൂളിയെന്ന് ട്രംപ്, വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച

നവംബര്‍ നാലിന് തിരെഞ്ഞെടുപ്പിന്റെ തലേദിവസം മംദാനിയെ വിജയിപ്പിച്ചാല്‍ ന്യൂയോര്‍ക്ക് ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അഭിറാം മനോഹർ
വ്യാഴം, 20 നവം‌ബര്‍ 2025 (11:46 IST)
ന്യൂയോര്‍ക്ക് സിറ്റി മേയറായി തിരെഞ്ഞെടുക്കപ്പെട്ട് സൊഹ്‌റാന്‍ മംദാനി വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. മംദാനി ആവശ്യപ്പെട്ടത് പ്രകാരം വെള്ളിയാഴ്ച അദ്ദേഹം തന്നെ സന്ദര്‍സിക്കുമെന്ന് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് ഗ്ലോബലിലൂടെ ട്രംപ് അറിയിച്ചു.
 
ന്യൂയോര്‍ക്ക് സിറ്റിയുടെ കമ്യൂണിസ്റ്റ് മേയര്‍, സൊഹ്‌റാന്‍ ക്വാമെ മംദാനി ഒരു കൂടിക്കാഴ്ച ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കൂടിക്കാഴ്ച നവംബര്‍ 21 വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ വെച്ച് നടത്താനായി ഞങ്ങള്‍ സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കും. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍ ട്രംപ് വ്യക്തമാക്കി. നവംബര്‍ നാലിന് തിരെഞ്ഞെടുപ്പിന്റെ തലേദിവസം മംദാനിയെ വിജയിപ്പിച്ചാല്‍ ന്യൂയോര്‍ക്ക് ദുരന്തത്തിലേക്ക് നീങ്ങുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
 
അതേസമയം വിജയപ്രസംഗത്തില്‍ ട്രംപിന്റെ പുതുക്കിയ കുടിയേറ്റ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് മംദാനി ഉയര്‍ത്തിയത്. ന്യൂയോര്‍ക്കിനെ ശക്തിപ്പെടുത്തുന്നത് കുടിയേറ്റക്കാരായിരിക്കുമെന്നും ഇപ്പോള്‍ ന്യൂയോര്‍ക്കിനെ നയിക്കുന്നത് തന്നെ കുടിയേറ്റക്കാരനാണെന്നും മംദാനി വ്യക്തമാക്കിയിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കെഎസ്ഇബി ജീവനക്കാരുടെ അശ്രദ്ധ: അപകടത്തില്‍ പരിക്കേറ്റ ബെറ്റ്സന്‍ ബാബു ചികിത്സയിലിരിക്കെ മരിച്ചു

ശബരിമലയില്‍ ഇന്നുമുതല്‍ 75,000 പേര്‍ക്ക് മാത്രം ദര്‍ശനം; സ്‌പോട്ട് ബുക്കിംഗ് 5000 പേര്‍ക്ക് മാത്രം

എട്ടിന്റെ പണി; വി.എം.വിനുവിനു പകരം പുതിയ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കോണ്‍ഗ്രസ്

11 വയസുള്ള മകളെ പീഡിപ്പിച്ച 40 കാരനു 178 വര്‍ഷം കഠിന തടവ്

ചെങ്കോട്ട സ്‌ഫോടനം: വിദേശത്തുള്ള ഭീകരര്‍ ഇന്ത്യയിലുള്ളവരെ നിരന്തരം ബന്ധപ്പെട്ടതായി വിവരം

അടുത്ത ലേഖനം
Show comments