Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടില്ലാത്തവർ ഇവിടെ നിൽക്കണ്ട, ഉടനെ വാഷിങ്ടൺ ഡിസി വിടണം: ഉത്തരവുമായി ട്രംപ്

Iran Israel, Donald Trump Iran Israel Conflict, Israel Attack, Israel vs Iran Attacks Live, Israel vs Iran news, Tehran attack Israel, Iran attacking israel, Iran attacks israel, Israel vs Iran, Israel attacks Iran, Israel Attacked Iran, Blast in Teh

അഭിറാം മനോഹർ

, തിങ്കള്‍, 11 ഓഗസ്റ്റ് 2025 (14:41 IST)
വീടില്ലാതെ വാഷിങ്ടണ്‍ ഡിസിയിലെ തെരുവുകളില്‍ കഴിയുന്നവരോട് ഉടന്‍ തന്നെ പ്രദേശം വിടാന്‍ ഉത്തരവിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം. വീടില്ലാത്തവര്‍ വാഷിങ്ടണ്‍ ഡിസി വിടണമെന്നും അങ്ങനെയുള്ളവര്‍ക്ക് താമസിക്കാനായി തലസ്ഥാന നഗരത്തില്‍ നിന്നും മറ്റൊരു സ്ഥലത്ത് ഇടം നല്‍കാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
 
ക്രിമിനലുകള്‍ സ്ഥലം വിടേണ്ടെന്നും അവര്‍ക്ക് ജയില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഫെഡറല്‍ നിയമത്തിന്റെ അധികാരപരിധിയിലേക്ക് വാഷിങ്ടണ്‍ ഡിസിയെ കൊണ്ടുവരുന്നതിന്റെ ഭാഗമായുള്ള നീക്കമാണോ ഇതെന്ന ചോദ്യങ്ങളാണ് ഇതോടെ ഉയരുന്നത്. കമ്മ്യൂണിറ്റി പാര്‍ട്ണര്‍ഷിപ്പ് റിപ്പോര്‍ട്ട് പ്രകാരം 7 ലക്ഷത്തോളം ജനസംഖ്യയുള്ള വാഷിങ്ടണ്‍ ഡിസിയില്‍ 3,782 പേര്‍ ഭവനരഹിതരാണെന്നാണ് വിവരം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു പ്രസ് ബാഡ്ജ് തീവ്രവാദത്തിനുള്ള ഒരു കവചമല്ല; കൊല്ലപ്പെട്ട അല്‍ജസീറ മാധ്യപ്രവര്‍ത്തകരില്‍ ഒരാള്‍ ഹമാസ് നേതാവെന്ന് ഇസ്രയേല്‍