യുഎസിൽ തിരക്കിട്ട ചർച്ച, മുസ്ലീം ബ്രദർഹുഡിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചേക്കും
ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകരസംഘടനകളായും ആഗോള ഭീകരരായും പെടുത്തണമോ എന്ന കാര്യമാകും അന്വേഷിച്ച് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുക.
മുസ്ലീം ബ്രദര്‍ഹുഡിന്റെ ചില പ്രമുഖ ഘടകങ്ങളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കണമോ എന്ന് പരിശോധിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുഎസ് പൗരന്മാര്‍ക്കും യുഎസ് താല്പര്യങ്ങള്‍ക്കും ഹാനികരമായ ശ്രമങ്ങളാണ് ഈ സംഘടനകള്‍ നടത്തുന്നതെന്നാണ് അമേരിക്ക കരുതുന്നത്. വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എന്നിവര്‍ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് എന്നിവരുമായി കൂടിയാലോചിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.
ഈജിപ്ത്, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകരസംഘടനകളായും ആഗോള ഭീകരരായും പെടുത്തണമോ എന്ന കാര്യമാകും അന്വേഷിച്ച് റിപ്പോര്‍ട്ടായി സമര്‍പ്പിക്കുക. ഇതിനായി ട്രംപ് ഭരണകൂടം ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംഘടനകള്‍ക്കെതിരെ സാമ്പത്തിക, യാത്ര ഉപരോധങ്ങളാകും കൊണ്ടുവരിക.
കഴിഞ്ഞയാഴ്ച ടെക്‌സാസ് ഗവര്‍ണര്‍ മുസ്ലീം ബ്രദര്‍ഹുഡിനെ ഭീകരസംഘടനായും അതിര്‍ത്തി കടന്നുള്ള ക്രിമിനല്‍ സംഘമായും പ്രഖ്യാപിച്ചിരുന്നു. ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഈജിപ്തില്‍ മുസ്ലീം ബ്രദര്‍ഹുഡ് രൂപീകൃതമായത്. ലോകമെങ്ങും ഇതിന് പ്രാദേശിക ശാഖകളുണ്ട്. ഇസ്ലാമിക നിയമം അനുസരിച്ച് ഭരിക്കുന്ന രാഷ്ട്രം നിര്‍മിക്കുക എന്നതാണ് മുസ്ലീം ബ്രദര്‍ഹുഡിന്റെ ലക്ഷ്യങ്ങളിലൊന്ന്.