സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം
94 റണ്‍സെടുത്ത ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തില്‍ രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക നേടിയ 489 റണ്‍സിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 201 റണ്‍സില്‍ അവസാനിച്ചിരുന്നു. 288 റണ്‍സ് ലീഡ് ഉണ്ടായിട്ടും ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സാണ് നേടിയത്. 94 റണ്‍സെടുത്ത ട്രിസ്റ്റ്യന്‍ സ്റ്റമ്പ്‌സാണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.
നേരത്തെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യയെ 201 റണ്‍സിലൊതുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചിരുന്നു. 6 വിക്കറ്റ് നേടിയ മാര്‍ക്കോ യാന്‍സനും 3 വിക്കറ്റുകള്‍ നേടിയ സൈമണ്‍ ഹാര്‍മറുമായിരുന്നു ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ കൂടാരം കയറ്റിയത്. രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കും തന്നെ ദക്ഷിണാഫ്രിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താനായില്ല. 3 റണ്‍സെടുത്ത തെംബ ബവുമായെ മാത്രമാണ് തീരെ ചെറിയ സ്‌കോറിന് പുറത്താക്കാന്‍ സാധിച്ചത്.
ഒരു സെഷനും ഒരു ദിവസവും ബാക്കി നില്‍ക്കെ 548 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ സമനിലയാകും ഇനി മത്സരത്തില്‍ ലക്ഷ്യമിടുക. അവസാന ദിനത്തില്‍ കടുത്ത വെല്ലുവിളിയാകും ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ ഉയര്‍ത്തുക. ഈ സാഹചര്യത്തില്‍ മത്സരം വിജയിക്കുക എന്ന നേരിയ സാധ്യത പോലും ഇന്ത്യയ്ക്ക് മുന്നിലില്ല. മത്സരം സമനിലയില്‍ പിരിഞ്ഞാലും 1-0ത്തിന് ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കും.