ഇതുകൊണ്ടൊന്നും തീര്‍ന്നിട്ടില്ല; 50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി
						
		
						
				
റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
			
		          
	  
	
		
										
								
																	50 ശതമാനം തീരുവയ്ക്ക് പിന്നാലെ വീണ്ടും ട്രംപിന്റെ ഭീഷണി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടര്‍ന്നാല്‍ ഇനിയും ഇന്ത്യക്കുനേരെ ഉപരോധങ്ങള്‍ ഉണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യയുമായി വ്യാപാരങ്ങള്‍ നടത്തുന്ന മറ്റു രാജ്യങ്ങള്‍ക്കും ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	ചൈനയെ പോലുള്ള രാജ്യങ്ങളും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമ്പോള്‍ ഇന്ത്യയെ മാത്രം എന്തിന് ലക്ഷ്യമിടുന്നുവെന്ന് മാധ്യമപ്രവര്‍ത്തകര്‍ ട്രംപിനോട് ചോദിച്ചു. എട്ടുമണിക്കൂറേ ആയിട്ടുള്ളുവെന്നും എന്ത് സംഭവിക്കുമെന്ന് നമുക്ക് നോക്കാമെന്നാണ് ട്രംപ് മറുപടി നല്‍കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി യുദ്ധത്തിന് ഇന്ത്യ റഷ്യയെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ട്രംപിന്റെ തീരുവ നീക്കം.
 
									
										
								
																	
	 
	ഇന്ത്യയും റഷ്യയും തമ്മിലുള്ള വ്യാപാരം ഡോളറിലൂടെയല്ല നടക്കുന്നതെന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. ഇത് ഡോളറിന്റെ ഏകാധപത്യത്തെ എതിര്‍ക്കുന്ന നടപടിയായതിനാലാണ് അമേരിക്ക ഇത്തരം ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.