'ഇവിടെയെത്തുമ്പോള്‍ എന്റെ ബോയ്ഫ്രണ്ടായി അഭിനയിക്കാമോ?’ ലൈംഗിക അധിക്ഷേപത്തില്‍നിന്ന് രക്ഷപെടാൻ യാത്രക്കാരിയുടെ ബോയ്ഫ്രണ്ടായി അഭിനയിച്ച് ഊബര്‍ ഡ്രൈവര്‍

തന്നെ ശല്യം ചെയ്യുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത ഒരാളില്‍നിന്ന് രക്ഷപ്പെടാനാണ് സ്ത്രീ ടാക്‌സി വിളിച്ചതെന്നാണ് ഡ്രൈവര്‍ തന്റെ പോസ്റ്റില്‍ പറയുന്നത്.

ചൊവ്വ, 6 ഓഗസ്റ്റ് 2019 (08:45 IST)
യാത്രക്കാരിയുടെ അപേക്ഷ പ്രകാരം അവളുടെ കാമുകനായി അഭിനയിച്ച യുഎസിലെ ഒരു ഊബര്‍ ടാക്‌സി ഡൈവറുടെ ഫേസ്‌ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.തന്നെ ശല്യം ചെയ്യുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്ത ഒരാളില്‍നിന്ന് രക്ഷപ്പെടാനാണ് സ്ത്രീ ടാക്‌സി വിളിച്ചതെന്നാണ് ഡ്രൈവര്‍ തന്റെ പോസ്റ്റില്‍ പറയുന്നത്.

തന്റെ കാമുകനായി അഭിനയിക്കണമെന്നായിരുന്നു പെണ്‍കുട്ടിയുടെ അപേക്ഷയെന്ന് ഡ്രൈവര്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വണ്ടിയില്‍നിന്ന് ഊബര്‍ സ്റ്റിക്കറുകള്‍ നീക്കം ചെയ്യാന്‍ അവള്‍ ആവശ്യപ്പെട്ടുവെന്നും, അത് പ്രകാരം സ്റ്റിക്കറുകള്‍ക്കൊപ്പം വിവാഹമോതിരവും താന്‍ ഒളിപ്പിച്ചുവെന്ന് ഡ്രൈവര്‍ തന്റെ പോസ്റ്റിലെഴുതുന്നു.
 
തന്നെ കണ്ടപാടെ അവള്‍ വളരെ അടുപ്പത്തില്‍ ഇടപെട്ടു എന്നാണ് ഡ്രൈവര്‍ പറയുന്നത്. എന്നാല്‍ കാറിലെത്തിയതിന് ശേഷംമാത്രമാണ് അവള്‍ ഇത്തരത്തില്‍ അഭിനയിക്കാന്‍ പറഞ്ഞതെന്തിനാണെന്ന് വെളിപ്പെടുത്തിയതെന്നും ഇയാള്‍ പോസ്റ്റില്‍ പറയുന്നു.സുരക്ഷാ ആപ്ലിക്കേഷനുകള്‍ വഴി തങ്ങള്‍ അപകടത്തിലാണെന്ന് അറിയിക്കുകയാണ് വേണ്ടതെന്നും. അത്തരം കാര്യങ്ങളാണ് സ്ത്രീകളുടെ ജീവിതത്തെ സുരക്ഷിതരാക്കാന്‍ സഹായിക്കുകയെന്നും ഡ്രൈവര്‍ ഫെയ്‌സ്ബുക്കില്‍ എഴുതുന്നു.
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇത് അധപതനം, ഏകാധിപത്യം, ജനാധിപത്യത്തിന്റെ കൊലപാതകം'; കശ്മീർ വിഷയത്തിൽ തുറന്നടിച്ച് കമൽഹാസൻ