Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഊബറിൽ ഇനി പറക്കാം, ഊബർ പറക്കും ടാക്സികൾ 2023ൽ

ഊബറിൽ ഇനി പറക്കാം, ഊബർ പറക്കും ടാക്സികൾ 2023ൽ
, വ്യാഴം, 13 ജൂണ്‍ 2019 (19:05 IST)
ഗതാഗതത്തിന്റെ സകല മേഖലകളിലേക്കും കലെടുത്തുവക്കുകയാണ് ഊബർ. ഓൺലൈൻ ടാക്സി കമ്പനിയായ ഊബർ എയർ ടാക്സി രംഗത്തേക്കുകൂടി കടക്കുകയാണ് 2023ഓടെ ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട നഗരങ്ങളിൽ പറക്കും ടാക്സികളിൽ സേവനം അരംഭിക്കാനാണ് ഊബർ ലക്ഷ്യമിടുന്നത്. 2023 ആദ്യഘട്ടത്തിൽ അമേരിക്കയിലെ ഡാലസ്, ലോസേഞ്ചലസ് എന്നീ നഗരങ്ങളിൽ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് നീക്കം.
 
വിമാനങ്ങളല്ല പകരം വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ചെറു പറക്കും ടാക്സികളിലായിരിക്കും ഊബർ സർവീസ് നടത്തുക. നാലുപേർക്ക് യാത്ര ചെയ്യാനാവുന്ന തരത്തിലുള്ളവയായിരിക്കും ഇവ. പറന്നുയരാനും ഇറങ്ങാനും ഇവക്ക് റൺവേ ആവശ്യമില്ല. വെർട്ടിക്കൽ ടേക്ക് ഓഫ്, ലാൻഡിംഗ് സംവിധനം നഗരത്തിൽ എവിടെനിന്നും പറന്നുയരാനും ഏവിടെ വേണമെങ്കിലും പറന്നിറങ്ങാനും സഹായിക്കും.
 
താഴ്ന്ന് പറക്കാൻ മാത്രം സാധിക്കുന്ന ഇത്തരം ചെറു വിമാനങ്ങളിൽ നഗരത്തിന്റെ ഭംഗി ആസ്വദിച്ച് യാത്ര ചെയ്യനാകും. പുതിയ ഒരു ടൂറിസം കൾച്ചർ കൂടി ഇതിലൂടെ ഉണ്ടാക്കാനാകും എന്നാണ് ഊബർ കണക്കുകൂട്ടുന്നത്. ഗതാഗതക്കുരിക്കുകളിൽപ്പെടാതെ യാത്ര ചെയ്യാനും ഇത് സഹായിക്കും. ഷെയർ ടാക്സിയായിട്ടാവും ഊബർ പറക്കും ടാക്സികൾ സർവീസ് നടത്തുക. അമേക്കയിൽ പദ്ധതി വിജയകരമായാൽ ലോകത്തിലെ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപി[പ്പിക്കാനാണ് ഊബർ ലക്ഷ്യം വക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വ്യോമസേന വിമാന അപകടം: മൂന്ന് മലയാളികൾ അടക്കം 13 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി