ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

അഭിറാം മനോഹർ
ഞായര്‍, 2 നവം‌ബര്‍ 2025 (10:45 IST)
ബ്രിട്ടനിലെ കോംബ്രിഡ്ജ്ഷറില്‍ ട്രെയ്‌നില്‍ കത്തികൊണ്ട് ആക്രമണം. 12 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 9 പേരുടെ നില അതീവ ഗുരുതരമാണ്. പ്രകോപനമില്ലാതെ യാത്രക്കാരെ കുത്തിവീഴ്ത്തിയ അക്രമി സംഘത്തിലെ 2 പേരെ അറസ്റ്റ് ചെയ്തു. നടുക്കുന്ന സംഭവമെന്നാണ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചത്. അക്രമണത്തിന് പിന്നിലെ കാരണം എന്തെന്ന് വ്യക്തമല്ല.
 
പ്രാദേശിക സമയം വൈകുന്നേരം 6.25ന് ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു പ്രകോപനവുമില്ലാതെയാണ് അക്രമിസംഘം ആക്രമണം അഴിച്ചുവിട്ടത്. നടന്നത് ഭീകരാക്രമണമാനോ ഏത് രാജ്യക്കാര്‍ക്കാണ് പരിക്കേറ്റത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വടക്കുകിഴക്കന്‍ ഭാഗത്തുള്ള ഡോണ്‍ കാസ്റ്ററില്‍ നിന്ന് ലണ്ടനിലെ കിംഗ്‌സ് ക്രോസ് സ്റ്റേഷനിലേക്ക് ഓടുകയായിരുന്ന ട്രെയിനിലാണ്‍ ആക്രമണം നടന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് പോലീസ് സ്ഥിരീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്‍ജിയോഗ്രാമിന് വിധേയനാകേണ്ടിയിരുന്ന രോഗി മരിച്ചു; തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

'ഇന്ത്യയിലെ ആളുകള്‍ പല്ല് തേക്കാറില്ല'; വില്‍പന കുറഞ്ഞപ്പോള്‍ കോള്‍ഗേറ്റിന്റെ വിചിത്ര വാദം

സെന്റിമീറ്ററിന് ഒരു ലക്ഷം രൂപ: തെരുവുനായ ആക്രമണത്തില്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് 20 ലക്ഷം രൂപ നഷ്ടപരിഹാരം തേടി പരിക്കേറ്റ യുവതി കോടതിയില്‍

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത, ശനിയാഴ്ച മുതൽ ജില്ലകളിൽ യെല്ലോ അലർട്ട്

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെയും സുധീഷ് കുമാറിനെയും വീണ്ടും കസ്റ്റഡിയില്‍ വാങ്ങാന്‍ എസ്‌ഐടി

അടുത്ത ലേഖനം
Show comments