ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കടുത്ത ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. മാര്‍പാപ്പ ബോധവാനാണെന്നും ശ്വാസകോശത്തില്‍ അണുബാധ ഉള്ളതിനാലും രക്തം നല്‍കിയതിനാലും ഉയര്‍ന്ന അളവില്‍ ഓക്‌സിജന്‍ കൊടുക്കുന്നുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു. നിലവില്‍ ആന്റിബയോട്ടിക് ചികിത്സയാണ് നല്‍കുന്നത്.
88കാരനായ മാര്‍പാപ്പയുടെ ന്യുമോണിയ നിയന്ത്രണവിധേയമായിട്ടുണ്ടെങ്കിലും അണുബാധ രക്തത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ഇത് സെപ്‌സിസ് എന്ന അവസ്ഥയ്ക്ക് കാരണമായേക്കും. അതേസമയം തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് വിശ്വാസികളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. തന്റെ ആരോഗ്യ വിവരങ്ങള്‍ തിരക്കി സന്ദേശം അയച്ച എല്ലാവര്‍ക്കും മാര്‍പാപ്പ നന്ദി അറിയിച്ചു.