Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി ഇതുവരെ ഇന്ത്യയിലെത്തിച്ചത് 20,000ലധികം പേരെ

Ukrain News

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 9 മാര്‍ച്ച് 2022 (20:02 IST)
ഇരുപതിനായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരെ ഇതിനകം ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി തിരികെ കൊണ്ടുവരാന്‍ സാധിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ നേരിട്ട്  ദൗത്യത്തിന് മേല്‍നോട്ടം വഹിച്ചു. എല്ലാ ഭാരതീയരുടെയും സുരക്ഷ ഉറപ്പ് വരുത്താന്‍ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് കഴിഞ്ഞുവെന്നത് ഏറെ സന്തോഷം ഉളവാക്കുന്നു എന്നും കേന്ദ്ര മന്ത്രി വി മുരളീധരന്‍ പറഞ്ഞു.
 
അതേസമയം ഉക്രൈനിലെ സുമിയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള  മുഴുവന്‍ ഇന്ത്യക്കാരെയും ഓപ്പറേഷന്‍ ഗംഗയുടെ ശ്രമഫലമായി  രക്ഷപ്പെടുത്താന്‍ സാധിച്ചു എന്ന് കേന്ദ്ര വിദേശകാര്യസഹ മന്ത്രി പറഞ്ഞു. സുമിയില്‍ നിന്ന് പാല്‍ട്ടോവയിലേക്കും അവിടെ നിന്ന് തീവണ്ടി മാര്‍ഗം ലിവൈവിലേക്കും ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി എത്തിക്കുക എന്ന ഏറെ കഠിനമായ വെല്ലുവിളിയാണ് വിദേശകാര്യമന്ത്രാലയം ഏറ്റെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുമിയില്‍ അകപ്പെട്ട വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യക്കാരെയും രക്ഷിച്ചുവെന്ന് കേന്ദ്രമന്ത്രി