Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കസഖ്‌സ്ഥാനിൽ കലാപം: മരണം 164 ആയി, 6000 പേർ കസ്റ്റഡിയിൽ

ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് കസഖ്‌സ്ഥാനിൽ കലാപം: മരണം 164 ആയി, 6000 പേർ കസ്റ്റഡിയിൽ
, തിങ്കള്‍, 10 ജനുവരി 2022 (20:52 IST)
ഇന്ധനവില വർധിപ്പിച്ചതിനെ തുടർന്ന് കസഖ്‌സ്ഥാനിൽ ഉണ്ടായ അക്രമണ പരമ്പരയിൽ 160ന് മേലെ ആളുകൾ മരിച്ചു. ഇതുവരെ ആറായിരത്തൊളം ആളുകളെയാണ് അറസ്റ്റ് ചെയ്‌‌തത്. 19 ദശലക്ഷം ആളുകൾ താമസിക്കുന്ന കസഖ്സ്ഥാനിൽ കഴി‍ഞ്ഞ ഒരാഴ്ചയായി ആക്രമണ പരമ്പരകൾ തുടരുകയാണ്.
 
കലാപത്തിൽ 164 ആളുകൾ കൊല്ലപ്പെട്ടതായി സർക്കാർ വ‍ൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇതിൽ 103 പേർ അല്‍മാട്ടി നഗരത്തിൽ നിന്നുള്ളവരാണ്. കലാപവുമായി ബന്ധപ്പെട്ട്, ഇതുവരെ 5,800 ആളുകളെയാണു ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത്. ഇതിൽ വിദേശികളും ഉൾപ്പെടുന്നു.
 
ജനുവരി ഒന്നിനാണു കസഖ് സർക്കാർ ഇന്ധന വില വർധിപ്പിച്ചത്. എൽപിജി വിലയിലും ഇതോടെ വർധനവുണ്ടായി.വിലവർധനയെത്തുടർന്ന് പശ്ചിമ മേഖലയിലുണ്ടായ സംഘർഷം രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.അക്രമങ്ങളിൽ രാജ്യത്ത് ഇതുവരെ 175 ദശലക്ഷം യൂറോയുടെ നാശനഷ്ടങ്ങൾ ഉണ്ടായതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.
 
നൂറിലധികം വാണിജ്യകേന്ദ്രങ്ങളും ബാങ്കുകളും കലാപത്തിനിടയിൽ കൊള്ളയടിക്കപ്പെട്ടു.400ൽ അധികം വാഹനങ്ങളെങ്കിലും തകർക്കപ്പെട്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധീരജിന്റെ കൊലപാതകം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയെന്ന് കോടിയേരി