യൂറോപ്പിൽ വീണ്ടും കൊവിഡ് വ്യാപനഭീഷണി ഉയർന്നതോടെ ആഗോളവിപണിയിൽ അസംസ്‌കൃത എണ്ണവില ഇടിയുന്നു.ബാരലിന് 6.95ശതമാനം താഴ്ന്ന് 78.89 ഡോളര്‍ നിലവാരത്തിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്.
ഒക്‌ടോബർ 10ന് മുൻപുള്ള നിലവാരത്തിലാണ് ക്രൂഡ് വില ഇപ്പോൾ.ആഗോള വിപണിയില്‍ ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയാണ് വിലതകര്‍ച്ചക്കുപിന്നില്‍. വിലയിൽ തിരുത്തലുണ്ടായതോടെയാണ് രാജ്യത്തെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും വിലകുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ലിറ്ററിന് ഒരു രൂപയുടെയെങ്കിലും കുറവ് ഉടനെ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.നവംബര്‍ നാലിന് എക്‌സൈസ് തീരുവയില്‍ സര്‍ക്കാര്‍ കുറവുവരുത്തിയതിനുശേഷം വിലയില്‍ വര്‍ധനവുണ്ടായിട്ടില്ല. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. ആദ്യ കൊവിഡ് വ്യാപനത്തെ തുടർന്ന് ലോകമാകെ അടച്ചിട്ടപ്പോള്‍ അസംസ്‌കൃത എണ്ണവില ബാരലിന് 20 ഡോളറിന് താഴെയെത്തിയിരുന്നു. വീണ്ടും കൊവിഡ് ഭീതി ഉയർന്നതോടെയാണ് അസംസ്‌കൃത വില താഴേക്ക് വന്നിരിക്കുന്നത്.