Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക; അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണം

ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക; അഫ്ഗാനില്‍ ഡ്രോണ്‍ ആക്രമണം
, ശനി, 28 ഓഗസ്റ്റ് 2021 (08:09 IST)
ഡ്രോണ്‍ ആക്രമണത്തിലൂടെ ഐഎസ് നേതാവിനെ വധിച്ചെന്ന് അമേരിക്ക. കാബൂള്‍ ആക്രമണത്തിന്റെ സൂത്രധാരനെ ലക്ഷ്യമിട്ട് അഫ്ഗാനിലെ നംഗര്‍ഹര്‍ പ്രവിശ്യയിലാണ് വ്യോമാക്രമണം നടത്തിയതെന്നും അമേരിക്ക അറിയിച്ചു. കാബൂള്‍ ആക്രമണത്തിനു തിരിച്ചടി നല്‍കുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. 
 
അഫ്ഗാന് പുറത്ത് നിന്ന് നടത്തിയ ആക്രമണത്തിന്റെ ലക്ഷ്യം കാബൂള്‍ ആക്രമണത്തിന്റെ ആസൂത്രണത്തില്‍ പങ്കാളിയായ ഐഎസ് നേതാവായിരുന്നു. പ്രാഥമിക സൂചനകള്‍ പ്രകാരം തങ്ങള്‍ ലക്ഷ്യം കണ്ടെന്നും ഐഎസ് നേതാവിനെ വധിച്ചതായും സെന്‍ട്രല്‍ കമാന്‍ഡ് അവകാശപ്പെട്ടു. സാധാരണ ജനങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നും അമേരിക്ക പറയുന്നു.  
 
13 യുഎസ് സൈനികര്‍ അടക്കം 170 പേരുടെ മരണത്തിനിടയാക്കിയ കാബൂളിലെ ചാവേര്‍ ആക്രമണം നടന്ന് 48 മണിക്കൂര്‍ തികയും മുന്നെയായിരുന്നു അമേരിക്കയുടെ തിരിച്ചടി. ഡ്രോണ്‍ ആക്രമണം നടത്തിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കനത്ത മഴ തുടരും; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്