ടിക്ടോക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്
ടിക്ടോക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്.
ടിക്ടോക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. അമേരിക്കയില്‍ ടിക്ടോക്കിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള സമയം അടുത്തിരിക്കെയാണ് ഈ നീക്കം. അമേരിക്കന്‍ പൗരന്മാരുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ധാരണയാണ് പ്രധാന വിഷയം.
കരാര്‍ പ്രകാരം അമേരിക്കന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കില്ല. പകരം മൊറാക്കിള്‍ പോലുള്ള അമേരിക്കന്‍ കമ്പനികളുടെ സര്‍വറുകളിലേക്ക് ഈ വിവരങ്ങള്‍ മാറ്റും. ഇതുവഴി ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാനും ചൈനീസ് സര്‍ക്കാരിന്റെ സ്വാധീനം ഒഴിവാക്കാനും സാധിക്കുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്. കൂടാതെ ടിക്‌ടോക്കിന്റെ അല്‍ഗോരിതം അടക്കമുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാന്‍ അനുമതി നല്‍കാനും ഉടമ്പടിയില്‍ വ്യവസ്ഥയായി.