Webdunia - Bharat's app for daily news and videos

Install App

സെക്‍സ് റാക്കറ്റില്‍ അംഗങ്ങളായ നടിമാര്‍ യുഎസില്‍ പിടിയില്‍; റെയ്‌ഡില്‍ കുടുങ്ങിയത് വമ്പന്‍ പെൺവാണിഭ സംഘം

സെക്‍സ് റാക്കറ്റില്‍ അംഗങ്ങളായ നടിമാര്‍ യുഎസില്‍ പിടിയില്‍; റെയ്‌ഡില്‍ കുടുങ്ങിയത് വമ്പന്‍ പെൺവാണിഭ സംഘം

Webdunia
വെള്ളി, 15 ജൂണ്‍ 2018 (14:32 IST)
തെലുങ്ക്– കന്നട സിനിമാ നടികളെ ഉപയോഗിച്ച് അമേരിക്കയിൽ പെൺവാണിഭം നടത്തിയിരുന്ന ഇന്ത്യൻ ദമ്പതികള്‍ അറസ്‌റ്റില്‍.

കിഷൻ മൊഡുഗുമുടിയും ഇയാളുടെ ഭാര്യ ചന്ദ്രകല പൂർണിമയുമാണ് ഹോംലാൻഡ് സെക്യൂരിറ്റി ഏജൻസി(എച്ച്എസ്എ)യുടെ പിടിയിലായത്. ഇരുവരും മുമ്പ് തെലുങ്ക് സിനിമയിൽ പ്രൊഡക്‌ഷൻ കൺട്രോളർമാരായിരുന്നു.

മതിയായ രേഖകളില്ലാതെയാണ് കിഷനും കുടുംബവും അമേരിക്കയില്‍ താമസിച്ചിരുന്നത്. കോണ്‍‌ഫറസ് എന്ന വ്യാജേനെയാണ് ഇവര്‍ സിനിമാ താരങ്ങളെ ഇന്ത്യയില്‍ നിന്നും എത്തിച്ച് വന്‍ തുകയ്‌ക്ക് ആ‍വശ്യക്കാര്‍ക്ക് നല്‍കിയത്.

മുതിര്‍ന്ന നടിമാര്‍ക്കൊപ്പം ജൂനിയർ ആർടിസ്റ്റുകളെയും ഇന്ത്യന്‍ ദമ്പതികള്‍ എത്തിച്ചു നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ഷിക്കാഗോയിലെ ഒരു സ്വകാര്യം ഹോട്ടലില്‍ പൊലീസ് നടത്തിയ റെയ്‌ഡില്‍ അഞ്ചു നടിമാര്‍ പിടിയിലായതോടെയാണ് ഇന്ത്യൻ ദമ്പതികളിലേക്ക് അന്വേഷണം എത്തിയത്.

പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ തങ്ങളെ യു എസില്‍ എത്തിച്ചത് കിഷനും ചന്ദ്രകലയുമാണെന്ന് നടിമാര്‍ വ്യക്തമാക്കി. ബി1–ബി2 വിസയിലാണ് ഇവര്‍ അമേരിക്കയില്‍ എത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.  ഇതോടെയാണ് അറസ്‌റ്റ് നടപടികളുണ്ടായത്.

അറസ്‌റ്റിലായ നടിമാരില്‍ നിന്നും വിമാന ടിക്കറ്റുകൾ, വിവിധ രേഖകൾ, ക്രെഡിറ്റ് കാർഡുകൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ പൊലീസ് കണ്ടെടുത്തു. ഇവര്‍ തെളിവുകളായി കോടതിയില്‍ ഹാജരാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം