Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടിമാര്‍ വേശ്യകള്‍ തന്നെ: കൂടുതല്‍ വെളിപ്പെടുത്തലുമായി നേഹ

അവളുമാരുടെ പൊയ്മുഖം ഞാന്‍ അഴിച്ച് കളയും: നടിമാര്‍ക്കെതിരെ നേഹ

നടിമാര്‍ വേശ്യകള്‍ തന്നെ: കൂടുതല്‍ വെളിപ്പെടുത്തലുമായി നേഹ
, ശനി, 24 മാര്‍ച്ച് 2018 (09:02 IST)
തമിഴ് സിനിമകളിലെ നടിമാര്‍ വേശ്യകളും കുടുംബം കലക്കികളുമാണെന്ന വിവാദപരാമര്‍ശത്തില്‍ ഉറച്ച് നിര്‍മ്മാതാവ് ഗണനവേല്‍ രാജയുടെ ഭാര്യയുംകോസ്റ്റിയൂം ഡിസൈനറുമായ നേഹ. തമിഴകത്ത് മറ്റൊരു സുചീലീക്‌സാകും വെളിപ്പെടുത്തലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ് സിനിമയിലെ നടിമാരെ പറ്റിയാണ് നേഹ ഇത്തരത്തില്‍ പറഞ്ഞത്.
 
ഇപ്പോഴിതാ, സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് നേഹ. കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും ട്വിറ്ററിലൂടെ തന്നെയാണ് നേഹയുടെ വെളിപ്പെടുത്തല്‍. ‘ഇത്തരം നടിമാര്‍ ഇപ്പോഴും ഉണ്ട്. അവരെ ഞാന്‍ സമൂഹത്തിന് മുന്നില്‍ കൊണ്ട് വരും. അവരുടെ പൊയ്മുഖം അഴിച്ച് കളയുമെന്ന്’ നേഹ പറയുന്നു.
 
ഒരു പുരുഷനും കുട്ടിയല്ല എങ്കിലും ഇത്തരക്കാരുടെ തുറന്ന സമീപനമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് നേഹ പറയുന്നു. നമ്മുടെ പുരുഷന്മാര്‍ അവര്‍ക്ക് നല്ല അവസരങ്ങള്‍ നല്‍കുന്നു. കരിയറില്‍ ഉയര്‍ച്ച നേടാന്‍ സഹായിക്കുന്നു, അത് അവര്‍ക്ക് കുടുംബങ്ങളെ വരെ തകര്‍ക്കാനുള്ള ശക്തി നല്‍കുകയാണെന്ന് നേഹ ആരോപിക്കുന്നു.
 
നേഹയുടെ ട്വീറ്റ് കണ്ട ഫോളോവേഴ്‌സ് ഗണനവേല്‍ രാജയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നും നേഹ ട്വിറ്ററിലൂടെ വെളിപ്പെടുത്തല്‍ നടത്തിയത് സുചിലീക്‌സിനു സമാനമാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം എന്റെ ഭര്‍ത്താവിനു നേരെ വരുന്നതിലും ദുഖമുണ്ടെന്ന് നേഹ ട്വീറ്റ് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കീഴാറ്റൂരില്‍ ഇന്ന് സി പി എമ്മിന്റെ ‘നാടുകാവല്‍’, വയലക്കിളികളുടെ സമരത്തിന് അനുമതി ന‌ല്‍കില്ല: പ്രദേശത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും