Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓരോ മിനിറ്റിലും കൊവിഡ് ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നു, ഇനിയും വഷളാകുമെന്ന് മുന്നറിയിപ്പ്

ഓരോ മിനിറ്റിലും കൊവിഡ് ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നു, ഇനിയും വഷളാകുമെന്ന് മുന്നറിയിപ്പ്
, വ്യാഴം, 19 നവം‌ബര്‍ 2020 (14:43 IST)
അമേരിക്കയിൽ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 2,50,537 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടത്. കൊവിഡ് ഓരോ മിനിറ്റിലും ഒരു അമേരിക്കക്കാരന്റെ ജീവനെടുക്കുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
 
ലോകത്താകെ 13,49,000 ജീവനുകളാണ് കൊവിഡ് മൂലം പൊലിഞ്ഞത്. ഇതിൽ ഭൂരിഭാഗവും അമേരിക്കക്കാരാണ്. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകാനാണ് സാധ്യതയെന്നാണ് ആരോഗ്യവിദഗ്‌ധരുടെ മുന്നറിയിപ്പ്. രണ്ടാഴ്‌ച്ച മുൻപ് പ്രതിദിനം 70,000-80.000 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോളത് 1,55,000 വരെ ആയിട്ടുണ്ട്. ഇന്നലെ മാത്രം 1700 പേർ കൊവിഡ് ബാധിച്ച് മരിച്ചു. രണ്ടോ മൂന്നോ ആഴ്‌ച്ചക്കപ്പുറം ഈ സംഖ്യ 3000 ആകുമെന്നാണ് കണക്കാക്കുന്നത്.
 
അമേരിക്കയിൽ വരാനിരിക്കുന്ന ശൈത്യകാലം കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നും കണക്കാക്കപ്പെടുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇലക്ട്രിക്കിലേയ്ക്ക് മാറണം; പെട്രോൾ-ഡീസൽ കാറുകൾ നിരോധിയ്ക്കാനൊരുങ്ങി ബ്രിട്ടൺ !