Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് നിയന്ത്രണം ഒഴിവായി: മലപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 10മണിവരെ പ്രവര്‍ത്തിക്കാം

കൊവിഡ് നിയന്ത്രണം ഒഴിവായി: മലപ്പുറത്ത് വ്യാപാരസ്ഥാപനങ്ങള്‍ക്ക് രാത്രി 10മണിവരെ പ്രവര്‍ത്തിക്കാം

ശ്രീനു എസ്

, വ്യാഴം, 19 നവം‌ബര്‍ 2020 (08:56 IST)
കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യ ശാലകള്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നവംബര്‍ 15ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞാ നിയന്ത്രണങ്ങള്‍ ഒഴിവായ സാഹചര്യത്തിലാണ് കലക്ടറുടെ ഉത്തരവ്. വ്യാപാരികളുടേയും പൊതുജനങ്ങളുടേയും പ്രയാസങ്ങള്‍ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.
 
കണ്ടെയിന്‍മെന്റ് സോണുകളിലൊഴികെയുള്ള പ്രദേശങ്ങളില്‍ വ്യാപാര, വ്യവസായ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍, കൂള്‍ ബാറുകള്‍, ടീ  ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കാം. ഭക്ഷണ പാര്‍സല്‍ സര്‍വ്വീസുകള്‍ക്ക് രാത്രി 10 മണിവരേയും അനുമതിയുണ്ട്. തുറന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ കോവിഡ് സാമൂഹ്യ വ്യാപന സാധ്യത തിരിച്ചറിഞ്ഞുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിഎ‌ജി റിപ്പോർട്ട്: ധനമന്ത്രി തോമസ് ഐസക്കിനോട് വിശദീകരണം തേടി സ്പീക്കർ