Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ യുഎസ് വിവരമറിയും: മുന്നറിയിപ്പുമായി ചൈന

നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചാൽ യുഎസ് വിവരമറിയും: മുന്നറിയിപ്പുമായി ചൈന
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (18:07 IST)
യുഎസ് ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിൽ എതിർപ്പറിയിച്ച് ചൈന. പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട ചൈനയുടെ താത്പര്യങ്ങൾക്ക് തുരങ്കം വെയ്ക്കുന്നതിനുള്ള ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കുകയും അതിനുള്ള വില നൽകുകയും ചെയ്യേണ്ടിവരുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ചുനിയിങ് പറഞ്ഞു.
 
നിലവിൽ ഏഷ്യൻ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന നാൻസി പെലോസി ചൊവ്വാഴ്ച മലേഷ്യ സന്ദർശിച്ച ശേഷം തായ്‌വാനിലേക്ക് പോകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ചൈന തങ്ങളുടെ ഭൂപ്രദേശമായി കണക്കാക്കുന്ന തായ്‌വാനിൽ ജനപ്രതിനിധിസഭ സ്പീക്കർ സന്ദർശനം നടത്തുന്നതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

22 ലക്ഷത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ കൂടി നിരോധിച്ച് വാട്ട്സാപ്പ്