Select Your Language

Notifications

webdunia
webdunia
webdunia
webdunia

റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈനയോട് അമേരിക്ക

Video Call

സിആര്‍ രവിചന്ദ്രന്‍

, ശനി, 19 മാര്‍ച്ച് 2022 (19:23 IST)
റഷ്യയെ സൈനികമായി സഹായിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈനയോട് അമേരിക്ക. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ വീഡിയോ കോള്‍ സംഭാഷണത്തിലാണ് ഇക്കാര്യം അമേരിക്ക അറിയിച്ചത്. ഇരു രാഷ്ട്രത്തലവന്‍മാരും അരമണിക്കൂറോളം സംസാരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. 
 
ശക്തമായി യുദ്ധം നടക്കുന്ന സാഹചര്യത്തില്‍ റഷ്യക്ക് ചൈന യുദ്ധോപകരണങ്ങള്‍ നല്‍കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്. അതേസമയം യുദ്ധം ആര്‍ക്കും താല്‍പര്യമുള്ള കാര്യമല്ലെന്ന് ചൈനീസ് പ്രസിഡന്റ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 719 പേര്‍ക്ക്; 24 മണിക്കൂറിനിടെ പരിശോധിച്ചത് 20,250 സാമ്പിളുകള്‍