Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് മഴയത്ത് നൃത്തം ചെയ്‌തു, വീഡിയോ വൈറല്‍

യു എസ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് മഴയത്ത് നൃത്തം ചെയ്‌തു, വീഡിയോ വൈറല്‍

അതുല്‍ ജീവന്‍

, ബുധന്‍, 21 ഒക്‌ടോബര്‍ 2020 (15:55 IST)
ഫ്ലോറിഡയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെ ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസ് മഴയിൽ നൃത്തം ചെയ്‌തു. നൃത്തം ചെയ്യുന്ന കമല ഹാരിസിന്റെ ഫോട്ടോകളും വീഡിയോകളും ഓൺ‌ലൈനിൽ തരംഗമായി.
 
മഴയിൽ നൃത്തം ചെയ്യുന്നതിനിടെ കമല ഹാരിസ് കുട ചൂടിയിട്ടുണ്ട്. റാലിയിൽ നിന്ന് ഒരു ചിത്രം കമല തന്നെ ട്വിറ്ററില്‍ പങ്കുവച്ചു. മൈക്രോബ്ലോഗിംഗ് സൈറ്റിൽ വീഡിയോ വൈറലായി. രണ്ട് മില്യണ്‍ പേരാണ് കുറഞ്ഞ സമയം കൊണ്ട് വീഡിയോ കണ്ടത്. 
 
ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെട്ടത്, "കമല ഹാരിസിന്റെ ഈ വീഡിയോ ഇന്ന് ഇന്റർനെറ്റിൽ കാണുന്ന ഏറ്റവും മികച്ച ഒരു കാഴ്‌ചയാണ്" എന്നാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൃഷ്ണഗിരിയില്‍ എട്ടുകോടി രൂപ വിലവരുന്ന ഫോണുകള്‍ കണ്ടെയ്‌നര്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ചു