തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു - 15പേര്‍ക്ക് പരുക്ക്
തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു - 15പേര്‍ക്ക് പരുക്ക്
Publish Date: Sun, 20 May 2018 (10:47 IST)
Updated Date: Sun, 20 May 2018 (10:48 IST)
തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ വാഹനാപകടത്തിൽ മൂന്നു മലയാളികൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. കോട്ടയം സ്വദേശികളായ ജിനോമോൻ, ജോസഫ്, കൊല്ലം സ്വദേശി ഷാജി എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ഡിണ്ടിഗലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡിണ്ടിഗലിലെ വടചെന്തൂരിലാണ് സംഭവം. പത്തനംതിട്ടയിൽനിന്നും ബംഗളൂരുവിലേക്കു പോകുകയായിരുന്ന സ്വകാര്യ ബസാണ് വേടചന്തൂരിൽ വച്ച് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ജീനോമോനും ജോസഫും ബസിലെ യാത്രക്കാർ ആയിരുന്നു. ലോറിയിൽ വരികയായിരുന്ന കൊല്ലം സ്വദേശി ഷാജി ഇവരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്. രക്ഷാപ്രവർത്തനത്തിനിടെ ഷാജിയെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.