Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയിൽ പോലീസ് ക്രൂരതയിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം, പ്രതിഷേധം ശക്തം

അമേരിക്കയിൽ പോലീസ് ക്രൂരതയിൽ കറുത്ത വർഗക്കാരന് ദാരുണാന്ത്യം, പ്രതിഷേധം ശക്തം
, വ്യാഴം, 28 മെയ് 2020 (12:18 IST)
അമേരിക്കയിലെ മിനസോട്ടയിൽ പോലീസുക്കാരന്റെ കൊടുക്രൂരതയിൽ കറുത്തവർഗ്ഗക്കാരന് ദാരുണാന്ത്യം.അമേരിക്കയിലെ മിനസോട്ടയിസെ മിനിയ പോളിയയിലാണ് കഴിഞ്ഞ ദിവസം  ജോര്‍ജ് ഫ്ലോയിഡ് എന്ന യുവാവ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഒരു കടയിൽ നടന്ന തട്ടിപ്പ് അന്വേഷിക്കാനത്തിയ പോലീസുക്കാരൻ നിരയുധനായ യുവാവിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയാണ് കൊലചെയ്‌തത്.സംഭവം പുറത്തറിഞ്ഞതോടെ ജോർജ് ഫ്ലോയിഡിന്റെ കൊലപാതകത്തിന് കാരണമായവരെ സർവീസിൽ നിന്നും നീക്കം ചെയ്‌തു. ആഗോള തലത്തിൽ പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള പ്രതിഷേധം ജോർജിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ശക്തമായിരിക്കുകയാണ്.
 
പോലീസ് ജോർജിനെ ജോര്‍ജിനെ നിലത്തിട്ടു കഴുത്തില്‍ കാല്‍മുട്ടൂന്നി നിന്നു ശ്വാസം മുട്ടിക്കുകയായിരുന്നു. വേദനയെടുക്കുന്നെന്നും ശ്വാസംമുട്ടുന്നെന്നും വെള്ളം വേണമെന്നും ജോര്‍ജ് കരഞ്ഞപേക്ഷിച്ചിട്ടും 5 മിനിട്ടോളം പ്രവർത്തി തുടർന്നു. ഷർട്ടഴിച്ചു വിലങ്ങണിയിച്ച ആളുടെ മേലായിരുന്നു പോലീസ് ക്രൂരത.ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ചലനമറ്റ ജോര്‍ജിനെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചതിനു പിന്നാലെ മരിക്കുകയായിരുന്നു.സമീപത്തുണ്ടായിരുന്നവര്‍ എടുത്ത വീഡിയോയും ചിത്രങ്ങളും പുറത്തായതോടെയാണ്  പൊലീസ് അതിക്രമം വാർത്തയായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോക്സ്‌വാഗണിന്റെ കോം‌പാക്ട് എസ്‌യുവി നിവുസ്, വിപണിയിലേയ്ക്ക്