Publish Date: Fri, 01 Jan 2021 (10:39 IST)
Updated Date: Fri, 01 Jan 2021 (10:41 IST)
ഫൈസര്‍ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി ലഭിച്ചിരിക്കുന്നത്. കൊവിഡിനു ശേഷം ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കുന്ന ആദ്യ വാക്‌സിനായിരിക്കുകയാണ് ഫൈസര്‍. ഇതോടെ കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകും. ബ്രിട്ടനാണ് ഫൈസറിന് അനുമതി നല്‍കിയ ആദ്യ രാജ്യം.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിതരണത്തിനുള്ള തീരുമാനം എടുക്കുന്നതിനുള്ള യോഗം ഇന്നു ചേരും. ഫൈസര്‍, സിറം ഇന്‍സ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക്, എന്നീ കമ്പനികളുടെ അപേക്ഷകള്‍ ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 12മണിക്കാണ് യോഗം.