Webdunia - Bharat's app for daily news and videos

Install App

ലോകത്ത് ആദ്യമായി കൊറോണ ബാധിച്ചത് ഈ യുവതിക്ക്!

Webdunia
ചൊവ്വ, 31 മാര്‍ച്ച് 2020 (11:38 IST)
ലോകരാജ്യങ്ങളെല്ലാം കൊറോണ ഭീതിയിലാണ്. ചൈനയിലെ വുഹാനിലാണ് കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടത്. ഇത് ആദ്യം റിപ്പോര്‍ട്ട് ചെയ്തത് വുഹാനിൽ എവിടെയാണെന്നും ആര്‍ക്കാണെന്നതും അധികമാർക്കും അറിയില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് പുറത്ത് വിട്ടിരിക്കുന്നത്.
 
വുഹാനിലെ ഹുവാനന്‍ മത്സ്യമാര്‍ക്കറ്റില്‍ ചെമ്മീന്‍ കച്ചവടം നടത്തുന്ന വൈഗുയ്ഷിയാനിലാണ് വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ചതെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. 2019 ഡിസംബറിലാണ് ഇവർക്ക് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ജലദോഷം, ശ്വാസതടസ്സം, എന്നീ ലക്ഷണങ്ങളുമായിട്ടായിരുന്നു ഇവര്‍ 2019 ഡിസംബര്‍ 10 ന് ആശുപത്രിയില്‍ എത്തിയത്. സാധാരണ പനിയാണന്നായിരുന്നു ആദ്യം ഡോക്ടർമാർ പറഞ്ഞത്.
 
പനി വിട്ടുമാറാത്തതിനെത്തുടര്‍ന്ന് ഇവര്‍ അടുത്തുള്ള പ്രാദേശിക ക്ലിനിക്കിലും പോയിരുന്നു. അവിടെ നിന്ന് കുത്തിവയ്പ് എടുത്തു വന്നെങ്കിലും രോഗം ഭേദമായില്ല. തുടർന്ന് ഇവർ വുഹാനിലെ ‘ഇലവൻത് ഹോസ്പിറ്റലി’ൽ ചികിത്സ തേടി. അപ്പോഴും രോഗം ഭേദമായില്ല. ശേഷം, ഡിസംബർ 16ന് ഇവർ വുഹാനിലെ ഏറ്റവുമധികം സൗകര്യങ്ങളുള്ള വുഹാൻ യൂണിയൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവർക്ക് കൊവിഡ്19 ആണെന്ന് സ്ഥിരീകരണം ഉണ്ടാകുന്നത്. 
 
ജനുവരിയിൽ ഗുയ്ഷിയാൻ ആരോഗ്യം വീണ്ടെടുത്തു. തനിക്ക് അണുബാധയുണ്ടായത് മാര്‍ക്കറ്റിലെ പൊതു ശൗചാലയത്തില്‍ നിന്നാണെന്നാണ് കരുതുന്നതെന്നാണ് ഇവര്‍ പറയുന്നത്. വുഹാനിൽ ആദ്യം ചികിത്സ തേടിയെത്തിയ 27 പേരിൽ വൈയും ഉൾപ്പെട്ടിട്ടുള്ളതായി വുഹാൻ മുനിസിപ്പൽ ആരോഗ്യകമ്മിഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കാണോ ആദ്യം രോഗം പിടിപെട്ടതെന്ന കാര്യത്തിൽ വുഹാൻ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ ബസ് സമരത്തെ പൊളിക്കാന്‍ 'കെ.എസ്.ആര്‍.ടി.സി'; താക്കീതുമായി മന്ത്രി

ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയിലുള്ള സംഭവവികാസങ്ങള്‍ ഓരോ ദിവസവും അമേരിക്ക നിരീക്ഷിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Atham: അത്തം എന്ന് ? ഓണം അവധി അറിയാം

Rapper Vedan: റാപ്പര്‍ വേടനെതിരെ കൂടുതൽ പരാതി; ലൈംഗികാതിക്രമം നടത്തിയെന്ന് യുവതികളുടെ വെളിപ്പെടുത്തൽ

മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ഒന്‍പതുവയസുകാരി മരിച്ചു; ഈ വര്‍ഷം ജില്ലയിലെ നാലാമത്തെ കേസ്

അടുത്ത ലേഖനം
Show comments