Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും നിഷ്‌കർഷിക്കുന്ന ഫലപ്രാപ്‌തിയില്ലെന്ന് ലോകാരോഗ്യസംഘടന

പരീക്ഷണത്തിലുള്ള ഒരു വാക്‌സിനും നിഷ്‌കർഷിക്കുന്ന ഫലപ്രാപ്‌തിയില്ലെന്ന് ലോകാരോഗ്യസംഘടന
, വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (17:15 IST)
ഇപ്പോൾ പരീക്ഷണം പുരോഗമിക്കുന്ന ഒരൊറ്റ കൊവിഡ് വാക്‌സിന് പോലും ലോകാരോഗ്യസംഘടന നിഷ്‌കർഷിക്കുന്ന ഫലപ്രാപ്‌തിയില്ലെന്ന് ലോകരോഗ്യ സംഘടന. ഫലപ്രാപ്‌തിയും സുരക്ഷയും ഉറപ്പാക്കിയാൽ മാത്രമെ വ്യാപകമായ തോതിൽ ലോകത്ത് വാക്‌സിനേഷൻ ആരംഭിക്കാൻ കഴിയു. അതിനാൽ തന്നെ വാക്‌സിനുകളുടെ വ്യാപകമായ ഉപയോഗം ഉടൻ സാധ്യമാകില്ലെന്നും ലോകാരോഗ്യ സംഘടനയുടെ വക്താവ് മാർഗരറ്റ് ഹാരിസ് പറഞ്ഞു.
 
അടുത്ത വർഷം പകുതിയെങ്കിലും എത്താതെ വ്യാപകമായി ഉപയോഗിക്കാൻ പറ്റുന്ന വാക്‌സന്ന് പ്രതീക്ഷിക്കരുതെന്നും അവർ വ്യക്തമാക്കി.മൂന്നു മാസത്തിനകം വാക്സിനേഷൻ സാധ്യമാകുമെന്ന് വിവിധ രാജ്യങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ലോകാരോഗ്യസംഘടനയുടെ വിശദീകരണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദിവാസി യുവതിയുടെ മരണത്തില്‍ ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍