Webdunia - Bharat's app for daily news and videos

Install App

അജ്ഞാത സ്ത്രീ അലമാരയില്‍ ഒളിച്ചുതാമസിച്ചത് രണ്ട് ആഴ്ചയോളം, യുവാവ് അറിഞ്ഞില്ല; ഒടുവില്‍ സംഭവിച്ചത്

Webdunia
വെള്ളി, 11 ജൂണ്‍ 2021 (14:23 IST)
നമ്മള്‍ അറിയാതെ നമ്മുടെ വീട്ടില്‍ ഒരാള്‍ക്ക് എത്രനാള്‍ ഒളിച്ചുതാമസിക്കാന്‍ സാധിക്കും? ന്യൂയോര്‍ക്ക് സ്വദേശിയായ ജോ കമ്മിങ്സിന്റെ വീട്ടില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിച്ചത് രണ്ട് ആഴ്ചയോളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോ കമ്മിങ്സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെട്ടെന്ന് ആരും വിശ്വസിക്കാത്ത സംഭവമാണെങ്കിലും ഒളിച്ചുതാമസിക്കുന്ന സ്ത്രീയെ കമ്മിങ്സ് കൈയോടെ പൊക്കി. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 
 
2009 ല്‍ തനിക്കുണ്ടായ അനുഭവമാണ് യുട്യൂബ് വീഡിയോയിലൂടെ ജോ കമ്മിങ്സ് പങ്കുവയ്ക്കുന്നത്. സ്ഥിരമായി വീട്ടിലെ ചില സാധനങ്ങള്‍ കാണാതെയാകുന്നു. താന്‍ മാത്രം താമസിക്കുന്ന വീട്ടില്‍ വേറെ ആര് കയറാനാണ് എന്ന് ജോ ആകുലപ്പെടാന്‍ തുടങ്ങി. ഭക്ഷണ സാധനങ്ങള്‍ കാണാതെയാകുന്നു. അടുക്കളയിലെ സിങ്കില്‍ ആരോ മൂത്രമൊഴിക്കുന്നു. ആരോ ഒരാള്‍ ഈ വീട്ടിലുണ്ടെന്ന് ജോ കമ്മിങ്സിന് ഉറപ്പായി. ഇത് കണ്ടെത്താനായി ജോ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. അപ്പോഴാണ് തന്റെ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് യുവാവ് ഞെട്ടിയത്. 
 
വീട്ടിലെ അലമാരയില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിക്കുന്നു. ജോ വീട്ടിലുള്ള സമയത്ത് ആ സ്ത്രീ അലമാരയില്‍ തന്നെ ഇരിക്കുന്നു. ജോ പുറത്തുപോയാല്‍ സ്ത്രീ അലമാരയില്‍ നിന്ന് ഇറങ്ങും. ഒരു സ്റ്റൂള്‍ വലിച്ചിട്ടാണ് മുകളിലെ അലമാരയില്‍ നിന്ന് ഈ സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണവും ഡ്രിങ്ക്സുമെല്ലാം അടിച്ചുമാറ്റും. കുറച്ചുസമയം ടിവി കാണും. ജോ തിരിച്ചെത്താന്‍ സാധ്യതയുള്ള സമയം നോക്കി പുള്ളിക്കാരി വേഗം അലമാരയിലേക്ക് കയറും. 
 
വീഡിയോ ദൃശ്യങ്ങള്‍ കമ്മിങ്സ് പിന്നീട് പൊലീസിനു കൈമാറി. ഈ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴാണ് ഏകദേശം രണ്ട് ആഴ്ചയായി ഈ വീട്ടില്‍ സ്ത്രീ ഒളിച്ചുതാമസിക്കുകയാണെന്ന് അറിയുന്നത്. എങ്ങനെയാണ് ഈ സ്ത്രീ തന്റെ വീട്ടിലേക്ക് കയറിയതെന്ന് കമ്മിങ്സിന് അറിയില്ല. മോഷണശ്രമമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും ജോയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി; കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്രം

Nimisha Priya death sentence: നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെട്ട് കാന്തപുരം, യമൻ ഭരണകൂടവുമായി ചർച്ച നടത്തിയതായി റിപ്പോർട്ട്

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തില്‍ 14000ല്‍ അധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ ലക്ഷണങ്ങള്‍

നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എല്ലാം കാണുക

ഏറ്റവും പുതിയത്

പക്ഷികള്‍ എപ്പോഴും V രൂപത്തില്‍ പറക്കുന്നത് എന്തുകൊണ്ട്?

വാറന്‍ ബഫറ്റിന്റെ സുവര്‍ണ്ണ നിയമം: ഈ കാര്യങ്ങള്‍ക്കായി ഒരിക്കലും നിങ്ങളുടെ പണം പാഴാക്കരുത്

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments