Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്ഷണം മോഷ്ടിക്കുന്നു, അടുക്കളയിലെ സിങ്കില്‍ മൂത്രമൊഴിക്കുന്നു; അലമാരയില്‍ ഒളിച്ചുതാമസിച്ച് അജ്ഞാത സ്ത്രീ, യുവാവ് ഞെട്ടി

ഭക്ഷണം മോഷ്ടിക്കുന്നു, അടുക്കളയിലെ സിങ്കില്‍ മൂത്രമൊഴിക്കുന്നു; അലമാരയില്‍ ഒളിച്ചുതാമസിച്ച് അജ്ഞാത സ്ത്രീ, യുവാവ് ഞെട്ടി
, തിങ്കള്‍, 31 മെയ് 2021 (09:11 IST)
നമ്മള്‍ അറിയാതെ നമ്മുടെ വീട്ടില്‍ ഒരാള്‍ക്ക് എത്രനാള്‍ ഒളിച്ചുതാമസിക്കാന്‍ സാധിക്കും? ന്യൂയോര്‍ക്ക് സ്വദേശിയായ ജോ കമ്മിങ്‌സിന്റെ വീട്ടില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിച്ചത് രണ്ട് ആഴ്ചയോളം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജോ കമ്മിങ്‌സ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെട്ടെന്ന് ആരും വിശ്വസിക്കാത്ത സംഭവമാണെങ്കിലും ഒളിച്ചുതാമസിക്കുന്ന സ്ത്രീയെ കമ്മിങ്‌സ് കൈയോടെ പൊക്കി. അതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 
 
2009 ല്‍ തനിക്കുണ്ടായ അനുഭവമാണ് യുട്യൂബ് വീഡിയോയിലൂടെ ജോ കമ്മിങ്‌സ് പങ്കുവയ്ക്കുന്നത്. സ്ഥിരമായി വീട്ടിലെ ചില സാധനങ്ങള്‍ കാണാതെയാകുന്നു. താന്‍ മാത്രം താമസിക്കുന്ന വീട്ടില്‍ വേറെ ആര് കയറാനാണ് എന്ന് ജോ ആകുലപ്പെടാന്‍ തുടങ്ങി. ഭക്ഷണ സാധനങ്ങള്‍ കാണാതെയാകുന്നു. അടുക്കളയിലെ സിങ്കില്‍ ആരോ മൂത്രമൊഴിക്കുന്നു. ആരോ ഒരാള്‍ ഈ വീട്ടിലുണ്ടെന്ന് ജോ കമ്മിങ്‌സിന് ഉറപ്പായി. ഇത് കണ്ടെത്താനായി ജോ വീട്ടില്‍ ക്യാമറ സ്ഥാപിച്ചു. അപ്പോഴാണ് തന്റെ വീട്ടില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ കണ്ട് യുവാവ് ഞെട്ടിയത്. 
 
വീട്ടിലെ അലമാരയില്‍ ഒരു സ്ത്രീ ഒളിച്ചുതാമസിക്കുന്നു. ജോ വീട്ടിലുള്ള സമയത്ത് ആ സ്ത്രീ അലമാരയില്‍ തന്നെ ഇരിക്കുന്നു. ജോ പുറത്തുപോയാല്‍ സ്ത്രീ അലമാരയില്‍ നിന്ന് ഇറങ്ങും. ഒരു സ്റ്റൂള്‍ വലിച്ചിട്ടാണ് മുകളിലെ അലമാരയില്‍ നിന്ന് ഈ സ്ത്രീ പുറത്തേക്ക് ഇറങ്ങുന്നത്. പിന്നീട് ഫ്രിഡ്ജില്‍ നിന്ന് ഭക്ഷണവും ഡ്രിങ്ക്‌സുമെല്ലാം അടിച്ചുമാറ്റും. കുറച്ചുസമയം ടിവി കാണും. ജോ തിരിച്ചെത്താന്‍ സാധ്യതയുള്ള സമയം നോക്കി പുള്ളിക്കാരി വേഗം അലമാരയിലേക്ക് കയറും. 
 
വീഡിയോ ദൃശ്യങ്ങള്‍ കമ്മിങ്‌സ് പിന്നീട് പൊലീസിനു കൈമാറി. ഈ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പോഴാണ് ഏകദേശം രണ്ട് ആഴ്ചയായി ഈ വീട്ടില്‍ സ്ത്രീ ഒളിച്ചുതാമസിക്കുകയാണെന്ന് അറിയുന്നത്. എങ്ങനെയാണ് ഈ സ്ത്രീ തന്റെ വീട്ടിലേക്ക് കയറിയതെന്ന് കമ്മിങ്‌സിന് അറിയില്ല. മോഷണശ്രമമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്തായാലും ജോയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റ് വേഗം കുറഞ്ഞു