Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

പക്കാ ടൈമിങ്, എന്തൊരു ക്യൂട്ട്; സോഷ്യല്‍ മീഡിയയില്‍ വൈറലായ കുട്ടികള്‍ വീണ്ടും, വീഡിയോ

Tik tok video

നെൽവിൻ വിൽസൺ

, തിങ്കള്‍, 12 ഏപ്രില്‍ 2021 (15:47 IST)
കൊച്ചുകുട്ടികളുടെ ടിക് ടോക് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ട്രെന്‍ഡിങ് ആകാറുണ്ട്. നിഷ്‌കളങ്കമായ ചിരിയോടെ സൂപ്പര്‍താരങ്ങളുടെ ഡയലോഗ് അനുകരിക്കുന്ന കുട്ടികളെ നമുക്കെല്ലാവര്‍ക്കും ഏറെ ഇഷ്ടവുമാണ്. അങ്ങനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഒരു ചേച്ചിയുടെയും അനിയത്തിയുടെയും ടിക് ടോക് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരുടെയും മനംകവര്‍ന്നിരിക്കുന്നത്. നേരത്തെയും ഇവരുടെ വീഡിയോ വൈറലായിട്ടുണ്ട്. 
 
അക്കരെ അക്കരെ അക്കരെ എന്ന സൂപ്പര്‍ഹിറ്റ് കോമഡി ചിത്രത്തിലെ ഒരു ഭാഗമാണ് ഇത്തവണ ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലും ശ്രീനിവാസനും ഒരുമിച്ചുള്ള ഈ സീന്‍ എപ്പോള്‍ കണ്ടാലും ചിരിക്കാത്ത മലയാളികള്‍ ഉണ്ടാകില്ല. സിനിമയില്‍ കാണുന്നതിനേക്കാള്‍ എത്രയോ രസകരമായാണ് ടിക് ടോക്കിലൂടെ കുട്ടികള്‍ ഈ സീന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ തന്നെ ശ്രീനിവാസന്റെ ഭാഗം ചെയ്തിരിക്കുന്ന കൊച്ചുകുട്ടി ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പുതിയ ചിത്രം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി, 'ഉല' ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്