ലോകത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1.30 കോടി കടന്നു 1,30,27,830 പേർക്കാണ് ലോകത്താകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 5,71,076 പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടമായി. 75,75,516 പേരാണ് രോഗബാധയിൽ നിന്നും മുക്തി നേടിയത്. വേൾഡോമീറ്ററിന്റെ കണക്കുകൾ പ്രാകാരമാണിത്. അമേരിക്കയിലും ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും കോവിഡ് വ്യാപനം അതി രൂക്ഷമായി തുടരുകയാണ്.
അമേരിക്കയിൽ മാത്രം 34 ലക്ഷം കടന്നു. കഴിഞ്ഞദിവസം മാത്രം 58,290 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 1,37,782 പേർ വൈറസ് ബാധയെ തുടർന്ന് അമേരിക്കയിൽ മരണപ്പെട്ടു. 18,66,176 പേർക്കാണ് ബ്രസീലിൽ രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 25,364 പേർക്ക് രോഗം സ്ഥിരീകരിയ്ക്കുകയും 659 പേർ മരണപ്പെടുകയും ചെയ്തു. 72,151 പേരാണ് ബ്രസീലിൽ മരിച്ചത്. ഇന്ത്യയിൽ രോഗബാധിതരുടെ എണ്ണം എട്ടര ലക്ഷം കടന്നു.