Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു

അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു
, ഞായര്‍, 12 ജൂലൈ 2020 (15:34 IST)
മുംബൈ: ബച്ചൻ കുടുംബത്തിൽ കൂടുതൽ പേർക്ക് കൊവിഡ് ബാധ. അമിതാഭ് ബച്ചനും, മകൻ അഭിഷേക് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ. അഭിഷേകിന്റെ ഭര്യ ഐശ്വര്യ റായിയ്ക്കും മകൾ ആരാധ്യയ്ക്കും കൊവിഡ്. ഇവരെയും മുംബൈ നാനവത് ആശുപത്രിയിലേയ്ക്ക് മാറ്റി. ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഇരുവർക്കും ഫലം നെഗറ്റീവ് ആയിരുന്നു. പിന്നീട് നടത്തിയ സ്രവ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
 
അമിതാഭ് ബച്ചന്റെ ഭാര്യ ജയ ബച്ചൻ, മകൾ ശ്വേത, മക്കളായ നവ്യ, അഗസ്ത്യ എന്നിവരുടെ ഫലം നെഗറ്റിവാണ്. ഇന്നലെ രാത്രിയോടെയാണ് അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇക്കാര്യം ഇരുവരും ട്വിറ്ററിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി തന്നെ ഇവരെ നാനവത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുരുതരമായി പരുക്കേറ്റ പുലിയെ രക്ഷപ്പെടുത്തി ചികിത്സ നൽകി വനംവകുപ്പ് ഉദ്യോഗസ്ഥർ, വീഡിയോ !