Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ദീപിക പദുക്കോണ്‍: ഇന്ത്യയില്‍ നിന്നൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ഇതാദ്യം

ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ദീപിക പദുക്കോണ്‍: ഇന്ത്യയില്‍ നിന്നൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ഇതാദ്യം

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 19 ഡിസം‌ബര്‍ 2022 (12:21 IST)
ലോകകപ്പ് ട്രോഫി അനാവരണം ചെയ്ത് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. ഇന്ത്യയില്‍ നിന്നൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ഇതാദ്യമാണ്. ദീപികയ്‌ക്കൊപ്പം സ്പെയ്ന്‍ മുന്‍ നായകന്‍ ഇകര്‍ കസിയസും ഉണ്ടായിരുന്നു. ആദ്യമായാണ് ഒരു സിനിമ താരത്തെ ഈ ചടങ്ങിന് നിയോഗിക്കുന്നത്. മുന്‍ കാലങ്ങളില്‍ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്റെ നായകനും, ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലുകളും ചേര്‍ന്നാണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിച്ചിരുന്നത്.
 
ഖത്തറിന്റെ കലാ, സാംസ്‌കാരിക പാരമ്ബര്യം വിളിച്ചോതിയുള്ള കലാവിരുന്നിന് അവസാനമായിരുന്നു ട്രോഫി അവതരിപ്പിച്ചത്. ആദ്യം ഖത്തറിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള അവതരണം. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകകള്‍ പന്തിന്റെ രൂപത്തില്‍ സ്റ്റേഡിയത്തിലെത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാന്‍സ് -അര്‍ജന്റീന ആരാധകര്‍ തമ്മില്‍ തര്‍ക്കം; കണ്ണൂരില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു, ഒരാള്‍ ഗുരുതരാവസ്ഥയില്‍