‘ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ഉപകരണമാണ് ഇന്റെര്‍നെറ്റ് ’: ട്രംപ്
ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കണം: ട്രംപ്
ഭീകരാക്രമണങ്ങള്‍ തടയാന്‍ ഇന്റർനെറ്റ് വിച്ഛേദിക്കുകയാണ് വേണ്ടതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ലണ്ടനിലെ പാർസൻസ് ഗ്രീൻ സബ്‌വേയിലുണ്ടായ സ്ഫോടനത്തെ ആസ്പദമാക്കിയാണ് ട്രംപിന്റെ ഈ പ്രതികരണം. ട്വീറ്ററിലൂടെയാണ് ട്രംപിന്റെ ഈ പരാമർശം ഉണ്ടായത്. അതേസമയം അമേരിക്കയിലേക്കുള്ള യാത്രാനിരോധനപരിധിയില്‍ ഉൾപ്പെട്ട രാജ്യങ്ങളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റിയും ട്വീറ്റുകളില്‍ സൂചനയുണ്ട്.
ഇന്റർനെറ്റിന് സെൻസർഷിപ് ഏർപ്പെടുത്താനാണോ ട്രംപിന്റെ ശ്രമം എന്ന രീതിയിലുള്ള പല ചർച്ചകൾക്കും ഈ ട്വീറ്റുകള്‍ വഴിവച്ചിട്ടുണ്ട്. ഭീകരന്മാരെ റിക്രൂട്ട് ചെയ്യുന്ന ‘ഉപകരണം’ എന്നാണ് ഇന്റർനെറ്റിനെ ട്രംപ് വിശേഷിപ്പിച്ചത്. ഇനിയും ഭീകരാക്രമണങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇന്റർനെറ്റിനെ വിച്ഛേദിക്കുക അത്യാവശ്യമാണെന്നും ട്രംപ് കുറിച്ചു.