Webdunia - Bharat's app for daily news and videos

Install App

നടനാവാന്‍ പണം വേണം, 2 വര്‍ഷത്തിനുള്ളില്‍ 400 ജോലികള്‍ക്ക് അപേക്ഷിച്ചു; ഒന്നും കിട്ടിയില്ല!

Webdunia
ചൊവ്വ, 21 മെയ് 2019 (15:56 IST)
ജെയ്ക്ക് ഹോപ്സ് എന്നൊരു 23കാരന്‍ യുവാവിന്‍റെ സാഹസികതകളെക്കുറിച്ചാണ് ഈ വാര്‍ത്ത. ജെയ്ക്കിന് സിനിമാനടനാവണമെന്നാണ് ആഗ്രഹം. അതിനുവേണ്ടി ശ്രമിക്കുന്നതിന് പണം ഒരു ആവശ്യ ഘടകമാണല്ലോ. അപ്പോള്‍ ഒരു സ്ഥിരജോലി ഉണ്ടായിരിക്കുന്നത് നല്ലതാണ്.
 
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ 400 ജോലികള്‍ക്കാണ് ജെയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ ഒരു ജോലി പോലും ജെയ്ക്കിന് കിട്ടിയില്ല. കൂടുതല്‍ പേര്‍ക്ക് ജോലി കൊടുക്കുന്ന പിസ ഹട്ട് പോലും തന്നെ ‘റിജക്‍ട്’ ചെയ്തു എന്ന് ജെയ്ക്ക് പറയുന്നു.
 
എന്തുകൊണ്ടാണ് തനിക്ക് ജോലി കിട്ടാത്തതെന്ന് ജെയ്ക്കിന് അറിയില്ല. അപേക്ഷിക്കുന്ന ജോലികള്‍ക്കൊന്നും പലപ്പോഴും വിളിക്കാറുപോലുമില്ല. വിളിക്കുന്നയിടത്താകട്ടെ ഇന്‍റര്‍വ്യൂവിലോ പരീക്ഷയിലോ തള്ളിപ്പോകുന്നു. അങ്ങനെ കക്ഷി ആകെ നിരാശയിലാണ്.
 
ഒരു സിനിമയിലും പബ്ബിന്‍റെ കിച്ചണിലും ഷോപ്പിലുമൊക്കെ മുമ്പ് ജോലി ചെയ്ത പരിചയമുണ്ട് ജെയ്ക്കിന്. അതുപോലെ എന്തെങ്കിലും ഒരു ജോലി വേണമെന്നാണ് ജെയ്ക്കിന്‍റെ ആഗ്രഹം. പേരിന്‍റെ കൂടെയുള്ള ‘ഹോപ്’ പോലെ പ്രതീക്ഷയുണ്ട് ജെയ്ക്കിന്. ശ്രമങ്ങള്‍ തുടരുകതന്നെ എന്ന നിലപാടിലാണ് ഈ ചെറുപ്പക്കാരന്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുളിമുറിയിൽ ഒളിഞ്ഞുനോക്കുന്നത് ക്രൈമാണ്, നിസാരവത്കരിക്കരുത്, യൂട്യൂബ് അവതാരകരെ വിമർശിച്ച് ജുവൽ മേരി(വീഡിയോ)

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് കാൻസർ പ്രതിരോധത്തിനായി എച്ച്പിവി വാക്‌സിന്‍, പുതിയ തീരുമാനവുമായി ആരോഗ്യവകുപ്പ്

വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

TCS Lay Off: എ ഐ പണി തന്ന് തുടങ്ങിയോ?, 12,000 ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി ടിസിഎസ്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യക്ക് മുന്നില്‍ വ്യോമപാത അടച്ച പാകിസ്ഥാന് 400 കോടിയുടെ നഷ്ടം

കുട്ടികളെ ഉപദ്രവിക്കുന്ന ആര്‍ക്കെതിരെയും നടപടി: വിദ്യാഭ്യാസ മന്ത്രി

Operation Sindoor: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താന്റെ അഞ്ച് യുദ്ധ വിമാനങ്ങൾ തകർത്തു; സ്ഥിരീകരണം

മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

കന്നുകാലികളെയും മറ്റുവളര്‍ത്തുമൃഗങ്ങളെയും ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും, പക്ഷെ ഇക്കാര്യങ്ങള്‍ ചെയ്യണം

അടുത്ത ലേഖനം
Show comments