Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ വിവാഹ അഭ്യര്‍ത്ഥന കൊള്ളാം; ഇവന്‍ ആളു പുലിയാ... !

യാത്രക്കാരെ അമ്പരിപ്പിച്ച് വിമാനത്തിനുള്ളില്‍ ക്യാപ്റ്റന്റെ വിവാഹ അഭ്യര്‍ത്ഥന

പ്രണയം
, വ്യാഴം, 2 നവം‌ബര്‍ 2017 (11:51 IST)
പ്രണയം തോന്നാന്‍ ഒരാള്‍ക്ക് നിമിഷങ്ങള്‍ മതി. എന്നാല്‍ അത് തുറന്ന് പറയാന്‍ പലര്‍ക്കും പേടിയാണ്. അത്തരക്കാര്‍ ഇതൊന്ന് വായിക്കണം. ഇപ്പോള്‍ നവമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്  ആകാശത്തു വച്ച് വിമാനത്തിന്റെ ക്യാപ്റ്റന്‍ വിവഹാഭര്‍ഥന നടത്തിയതാണ്.
 
റോയല്‍ ജോര്‍ദാനിയന്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് പ്രണയത്തിന്റെ പുത്തന്‍ ഭാവം യാത്രക്കാര്‍ അനുഭവിച്ചത്. ക്യാപ്റ്റന്‍ റിച്ചാര്‍ഡ് അബു മന്നയാണ് കാമുകിയോട് വിമാനത്തില്‍ വച്ച് വിവാഹഅഭ്യര്‍ഥന നടത്തിയത്. ജോര്‍ദാന്‍ തലസ്ഥാനമായ അമാനില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന വിമാനത്തിലാണ് പ്രണയ രംഗങ്ങള്‍ അരങ്ങേറിയത്. 
 
കാമുകിയ്ക്ക് മുന്നില്‍ മുട്ടുകുത്തി നിന്ന ക്യാപ്റ്റന്‍ കയ്യില്‍ കരുതിയിരുന്ന മോതിരം യുവതിയ്ക്ക് നേരെ നീട്ടിയാണ് വിവാഹാഭ്യര്‍ഥന നടത്തിയത്. പെട്ടെന്നുണ്ടായ നീക്കത്തില്‍ ആദ്യം അത്ഭുതപ്പെട്ട അവര്‍ വിവാഹത്തിന് സമ്മതം അറിയിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനകീയസമരങ്ങളെ അടിച്ചമർത്തുന്നത് ഇടതുസർക്കാരിന് ചേർന്ന നയമല്ലെന്ന് വിഎസ്; വിഴിഞ്ഞത്ത് സമരം അവസാനിപ്പിച്ചാൽ മാത്രമേ ചർച്ചയുള്ളു എന്ന നിലപാട് പുനഃപരിശോധിക്കണം