കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍; കട്ട കലിപ്പില്‍ വാട്‌സണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പ് അടിച്ചു തകര്‍ത്തു!

കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍; കട്ട കലിപ്പില്‍ വാട്‌സണ്‍ മാധ്യമ പ്രവര്‍ത്തകന്റെ ലാപ്‌ടോപ്പ് അടിച്ചു തകര്‍ത്തു!

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (15:53 IST)
തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി കരുത്ത് തെളിയിച്ചിരിക്കുകയാണ് മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ‘വയസന്‍‌പട’യെന്ന വിമര്‍ശകരുടെ വിളി നിലനില്‍ക്കുമ്പോഴും കൂട്ടായ പരിശ്രമത്തിലൂടെ ആരും കൊതിക്കുന്ന ജയം നേടുകയാണ് ചെന്നൈ.

ആദ്യ മത്സരത്തില്‍ വമ്പന്മാരായ മുംബൈ ഇന്ത്യന്‍‌സിനെതിരെ ചെന്നൈയ്‌ക്ക് ജയം നേടിക്കൊറ്റുത്തത് ബ്രാവോ ആയിരുന്നെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ രണ്ടാം മത്സരത്തില്‍ തകര്‍ത്താടിയത് ഷെയ്ന്‍ വാട്സണും സാം ബില്ലിംഗ്‌സണുമായിരുന്നു.

ഓപ്പണിംഗ് വിക്കറ്റില്‍ മാരക പ്രകടനം പുറത്തെടുത്ത വാട്‌സണ്‍ 19 പന്തില്‍ 42 റണ്‍സാണ് അടിച്ചു കൂട്ടിയത്. സിക്‍സറുകളും ഫോറുകളും മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ബാറ്റില്‍ നിന്നും ഒഴുകിയപ്പോള്‍ കനത്ത നഷ്‌ടം നേരിട്ടത് കൊല്‍ക്കത്തയ്‌ക്ക് മാത്രമല്ല. ബൌണ്ടറി ലൈനിന് സമീപം ഇരുന്ന മാധ്യമപ്രവര്‍ത്തകനും നഷ്‌ടം നേരിടേണ്ടി വന്നു.

ചെന്നൈ ഇന്നിംഗ്‌സിന്റെ അഞ്ചാം ഓവറിലായിരുന്നു വാട്‌സണ്‍ പറത്തിയ കൂറ്റന്‍ ഷോട്ട് മാധ്യമപ്രവര്‍ത്തകന്റെ ലാപ്‌ടോപ്പില്‍ വീണത്. ലാപ്‌ടോപ്പിന്റെ സൈഡില്‍ പന്ത് തട്ടിയതോടെ സ്‌ക്രീന്‍ തകര്‍ന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുകയാണ്. അതേസമയം, വാട്‌സണ്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷവും ആരാധകര്‍ പങ്കുവയ്‌ക്കുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മൃതിയോ ലോറയോ? ഐസിസി പ്ലെയർ ഓഫ് ദ മന്തിനായി കടുത്ത മത്സരം

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

അടുത്ത ലേഖനം
Show comments