Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭുംറയുടെ പന്തിനെ ആകാശം കാണിച്ച് രാഹുലിന്റെ അത്യുഗ്രൻ സിക്സർ

വാർത്ത കായികം ക്രിക്കറ്റ് ഐ പി എൽ കെ എൽ രാഹുൽ ജസ്പ്രിത് ഭുംറ കിംഗ്സ് ഇലവൻ പഞ്ചാബ് മുംബൈ ഇന്ത്യൻസ് News Sports K L Rahul Jasprith bhumra Kings elevan punjab Mumbai indians
, ശനി, 5 മെയ് 2018 (14:02 IST)
ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിന്റെ ഫാസ്റ്റ് ബോളറായ ജസ്പ്രിത് ഭുംറയുടെ ആദ്യ പന്തിനെ ആകാശം കാണിച്ച കിംഗ്സ് ഇലവൻ പഞ്ചാബ് താരം കെ എൽ രാഹുൽ. മികവുറ്റ ഈ സികസറിനെക്കുറിച്ചാണ് ആരാധകർ ഇപ്പോൾ സംസാരിക്കുന്നത്.
 
കളിയിൽ ഓപ്പണറായീ ഇറങ്ങിയ രാഹുൽ, ഭുംറയുടെ ആദ്യ പന്ത് തന്നെ കവറിനു മുകളിലൂടെ നിലം തൊടാതെ പായിക്കുകയായിരൂന്നു. കളിയിലെ താരത്തിന്റെ സാങ്കേതിക മികവ് മനസിലാക്കാൻ മറ്റൊന്നും വേണ്ട എന്നാണ് ആരാധകരുടെ പക്ഷം. അത്രത്തോളം മികവ് വെളിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തുടക്കം തന്നെ. ഭുംറക്കെതിരെ രാഹുൽ നേടിയ സിക്സറാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച വിഷയം.
 
അതേസമയം കളിയിൽ ജയിക്കാൻ കിംഗ്സ് ഇലവൻ പഞ്ചാബിന് കഴിഞ്ഞില്ല. കളിയിൽ പഞാബ് ഉയർത്തിയ 175 എന്ന വിജയ ലക്ഷ്യം 19 ഓവറിൽ മുംബൈ മറികടക്കുകയായിരുന്നു. മത്സരത്തിലെ വിജയത്തോടു കൂടി പോയന്റ് പട്ടികയിൽ അവസാന സ്ഥാനത്തായിരുന്ന മുംബൈ ആറു പോയന്റുകളുമായി അഞ്ചാം സ്ഥാനത്തെത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പഞ്ചാബിനെ തകർന്ന് മുംബൈയുടെ ചുണക്കുട്ടികൾ