Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിക്കറ്റിന്റെ വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് പാണ്ഡ്യക്ക് തന്നെ

വിക്കറ്റിന്റെ വേട്ടക്കാരനുള്ള പർപ്പിൾ ക്യാപ്പ് പാണ്ഡ്യക്ക് തന്നെ
, ചൊവ്വ, 8 മെയ് 2018 (11:39 IST)
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി മുംബൈ ഇന്ത്യൻസ് താരം  ഹാർദ്ദിക്ക് പാണ്ഡ്യ പർപ്പിൾ ക്യാപ്പ് തലയിലണിഞ്ഞു. സീസണിലെ മത്സരങ്ങളിൽ നിന്നുമായി 14 വിക്കറ്റുകൾ വീഴ്ത്തിയാണ് ഹാർദ്ദിക്ക് നേട്ടം സ്വന്തമാക്കിയത്. 
 
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ 20 പന്തിൽ നിന്നും 35 റൺസ് നേടി മുംബൈയുടെ വിജയത്തിൽനിർണ്ണായക പങ്കുവഹിച്ചതതും പാണ്ഡ്യയായിരുന്നു. മത്സരത്തിൽ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഹാർദ്ദിക്ക് തന്നെയായിരുന്നു കൊൽക്കത്തക്കെതിരെയുള്ള കളിയിലെ കേമൻ.
 
അതേസമയം ഓറഞ്ച് ക്യാപ്പിനായുള്ള മത്സരം കടുക്കുകയാണ്. നിലവിൽ എറ്റവും കൂടുതൽ റണ്ണുമായി ചെന്നൈ സൂപ്പർ കിംഗ്സിന്റെ അമ്പാട്ടി റായിടുവാണ് ഒന്നാം സ്ഥാനത്തുള്ളത്. എന്നാൽ തൊട്ടുപിന്നിൽ തന്നെ മുബൈയുടെ സൂര്യ കുമാർ യാദവ് രണ്ടാം സ്ഥാനത്തുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാർദ്ദിക്ക് പാണ്ഡ്യ ബാറ്റിംഗ് പരിശീലനം അവസനിപ്പിച്ചു; കാരണം ?