Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊൽക്കത്തയെ കടന്നാക്രമിച്ച് ബൌളർമാർ, ജയം ചെന്നൈയ്ക്ക്; റസലിന്റെ ഒറ്റയാൾ പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല!

കൊൽക്കത്തയെ കടന്നാക്രമിച്ച് ബൌളർമാർ, ജയം ചെന്നൈയ്ക്ക്; റസലിന്റെ ഒറ്റയാൾ പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല!
, ബുധന്‍, 10 ഏപ്രില്‍ 2019 (08:13 IST)
ഐപിഎല്ലില്‍ പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള അങ്കത്തില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനു തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ ഒന്നാമതായിരുന്ന മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഏഴു വിക്കറ്റിന് സിഎസ്‌കെ തുരത്തുകയായിരുന്നു. 
 
തികച്ചും ഏകപക്ഷീയ വിജയമാണ് ചാംപ്യന്‍മാര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത കെകെആറിന്റെ ശക്തമായ ബാറ്റിങ് നിരയെ 108 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ചെന്നൈ ജയമുറപ്പിച്ചിരുന്നു. സി എസ് കെയുടെ മികച്ച ബൌളിംഗിലും കൊൽക്കത്തയുടെ ആന്ദ്ര റസൽ നയിച്ച ഒറ്റയാൾ പോരാട്ടം കണ്ടില്ലെന്ന് നയിക്കാനാകില്ല. പക്ഷേ, ഇതിനും കൊൽക്കത്തയെ രക്ഷിക്കാനായില്ല. 7 വിക്കറ്റിനാണ് സി എസ് കെ കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. 
 
ചെന്നൈയുടെ ബൌളിംഗ് ആക്രമണത്തിൽ അമ്പേ പരാജയപ്പെട്ട കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുക്കാനേ കഴിഞ്ഞുള്ളു. അപ്പോഴേ ചെന്നൈ വിജയം ഉറപ്പിച്ചു. 17.2 ഓവറില്‍ മൂന്നു വിക്കറ്റിന് ചെന്നൈ ലക്ഷ്യം മറികടക്കുകയും ചെയ്തു. ഫഫ് ഡു പ്ലെസി (43*), അമ്പാട്ടി റായുഡു (21) എന്നിവരാണ് സിഎസ്‌കെയുടെ പ്രധാന സ്‌കോറര്‍മാര്‍. 
 
ഷെയ്ന്‍ വാട്‌സന്‍ (17), സുരേഷ് റെയ്‌ന (14) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. ഇതോടെ ചെന്നൈ വീണ്ടും പോയിന്റ് നിലയിൽ പട്ടികയിൽ ഒന്നാമതെത്തി. റസ‌ലിനൊഴികെ മറ്റാർക്കും കൊൽക്കത്തയ്ക്ക് വേണ്ടി ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാംഗ്ലൂരിന്റെ തുടര്‍ തോല്‍വികളുടെ കാരണം എന്ത് ?; തുറന്നു പറഞ്ഞ് ഡിവില്ലിയേഴ്‌സ്