Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധോണി ലോകകപ്പിൽ കളിക്കില്ല? - ആശങ്കയിൽ ആരാധകർ

ധോണി ലോകകപ്പിൽ കളിക്കില്ല? - ആശങ്കയിൽ ആരാധകർ
, ഞായര്‍, 28 ഏപ്രില്‍ 2019 (11:31 IST)
ഐപിഎല്‍ പുരോഗമിക്കുന്നതിനിടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ മഹേന്ദ്ര സിംഗ് ധോണി പല മത്സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമാകുന്നു. ഐപിഎല്ലിന് ശേഷം ലോകകപ്പ് നടക്കുന്നതാണ് ആരാധകരെ ആശങ്കയില്‍ ആഴ്ത്തുന്നത്. 
 
നടുവേദനയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ അലട്ടുന്ന പ്രശ്‌നം. മുംബൈ ഇന്ത്യൻസുമായുള്ള കളിയിലും ധോണി പങ്കെടുത്തിരുന്നില്ല. ഇതോടെ മുന്‍കരുതലുമായി ബിസിസിഐ രംഗത്തിറങ്ങിയിരിക്കുകയാണെന്നാണ് സൂചന. ഇതോടെയാണ് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. 
 
ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍. അതേസമയം, മെയ് 7 വരെയുള്ള കളികളിൽ ധോണിക്ക് വിശ്രമം അനുവദിക്കുന്നത് ഐ പി എല്ലിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ധോണിയില്ലാതെ മുംബൈയ്‌ക്കെതിരെ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ദയനീയമായി തോറ്റിരുന്നു.
 
ലോകകപ്പ് വരാനിരിക്കെ ധോണിയുടെ നടുവ് വേദന ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മുംബൈയുടെ ജയത്തിന് കാരണം ധോണിയോ ?; തുറന്നു പറഞ്ഞ് രോഹിത്