ഐ പി എൽ പുരോഗമിക്കവേ ചെന്നൈ ആരാധകർക്ക് ആഘാതവാർത്ത. സി എസ് കെയുടെ തലവൻ മഹേന്ദ്ര സിംഗ് ധോണിക്കും, സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്കും പരിക്കെന്ന് സ്ഥിരീകരണം. ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫെ്‌ലമിങാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഐ പി എല്ലിനേക്കാൾ ലോകകപ്പ് എന്ന വമ്പൻ കടമ്പയാണ് ആരാധകരെ ആശങ്കയിലാഴ്ത്തുനന്ത്.
പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. എന്നാൽ, മുൻകരുതലെന്നോണം ഇവരെ താൽക്കാലികമായി അവധിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ധോണിയ്ക്ക് ഐപിഎല്ലില്‍ പരമാവധി മത്സരങ്ങളില്‍ വിശ്രമം നല്‍കാന്‍ തീരുമാനമായിരിക്കുന്നത്. ഐപിഎല്‍ സെമിയിലായിരിക്കും ധോണി ഇനി ചെന്നൈയ്ക്കായി കളിക്കുക. മെയ് ഏഴിനാണ് ആദ്യ സെമി ഫൈനല്‍.
അതെസമയം ധോണിക്ക് വിശ്രമം അനുവദിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് ചെന്നൈ ബാറ്റിങ് കണ്‍സല്‍ടന്റ് മൈക്ക് ഹസി പറഞ്ഞത്. ലോകകപ്പ് വരാനിരിക്കെ ധോണിയുടെയും രവീന്ദ്ര ജഡേജയുടെയും പരിക്ക് ടീമിനെ ആശങ്കയിലാഴ്ത്തുന്നുണ്ടെങ്കിലും ശുഭപ്രതീക്ഷയിലാണ് ആരാധകരും ബിസിസിഐയും.