Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ധോണിക്കും രോഹിത്തിനും സാധിച്ചു, ഞാന്‍ മാത്രം ഇങ്ങനെയായി’; പരാജയത്തിന്റെ വേദനയില്‍ കോഹ്‌ലി

‘ധോണിക്കും രോഹിത്തിനും സാധിച്ചു, ഞാന്‍ മാത്രം ഇങ്ങനെയായി’; പരാജയത്തിന്റെ വേദനയില്‍ കോഹ്‌ലി
ബാംഗ്ലൂര്‍ , ചൊവ്വ, 7 മെയ് 2019 (18:02 IST)
ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ ദയനീയ അവസ്ഥയുടെ കാരണങ്ങള്‍ നിരത്തി ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി. സന്തുലിതമായ ഒരു ടീമിനെ ലഭിക്കാത്തതാണ് തോല്‍‌വികളുടെ പ്രധാന കാരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

നിര്‍ഭാഗ്യവശാല്‍ പൊസിറ്റീവ് ആകേണ്ട പല കാര്യങ്ങളും ഞങ്ങള്‍ക്ക് സാധ്യമായില്ല. ഒന്നും ശരിയാകാത്ത അവസ്ഥയായിരുന്നു മിക്കപ്പോഴും. എണ്‍പത് ശതമാനം കൈപ്പിടിയിലായ മത്സരത്തില്‍ പോലും അവസാന രണ്ട് ഓവറുകളില്‍ തോല്‍‌വി ഏറ്റുവാങ്ങേണ്ടി വന്നു.

ഐപിഎല്‍ പോലെ വലിയൊരു ടൂര്‍ണമെന്റില്‍ മികച്ച തുടക്കം ലഭിക്കേണ്ടത് ആവശ്യമാണ്. മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍‌സ് എന്നീ ടീമുകള്‍ക്ക് ജയത്തോടെയുള്ള തുടക്കം ലഭിക്കുന്നുണ്ട്. ടീമിന്റെ സന്തുലിതാവസ്ഥയാണ് അവര്‍ക്ക് നേട്ടമാകുന്നത്.

ആത്മസമര്‍പ്പണത്തോടെയാണ് ഗ്രൌണ്ടില്‍ ഇറങ്ങുന്നതും കളിക്കുന്നതും. കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം മറിച്ചായിരിക്കും ലഭിക്കുക. തുടര്‍ച്ചയായി ആറു മത്സരങ്ങള്‍ തോല്‍ക്കുക എന്നത് തിരിച്ചടി തന്നെയാണ്. ഇങ്ങനെയൊരു സാഹചര്യം ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യമെന്നും വിരാട് വ്യക്തമാക്കി.

ടൂര്‍ണമെന്റിനിടെ ഒപ്പം ചേര്‍ന്നവര്‍ക്ക് താളം കണ്ടെത്താന്‍ കഴിയാതിരുന്നതും തിരിച്ചടിയായി. താരങ്ങളെല്ലാം  കണ്ണാടി നോക്കി അവനവന്‍ വേണ്ട രീതിയില്‍ കളിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക മാത്രമാണ് ഇനി ചെയ്യാന്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോഹ്‌ലിയും ഉമേഷും ചൂടായി; അമ്പയര്‍ വാതില്‍ ചവിട്ടിപ്പൊളിച്ചു - 5000 രൂപയില്‍ പ്രശ്‌നം തീരില്ലെന്ന് അധികൃതര്‍!