Select Your Language

Notifications

webdunia
webdunia
webdunia
webdunia

തോല്‍‌വിക്ക് കാരണക്കാര്‍ ഇവരോ ?; സഹതാരങ്ങള്‍ക്ക് എതിരെ മുന‌വെച്ച വാക്കുകളുമായി ധോണി

തോല്‍‌വിക്ക് കാരണക്കാര്‍ ഇവരോ ?; സഹതാരങ്ങള്‍ക്ക് എതിരെ മുന‌വെച്ച വാക്കുകളുമായി ധോണി
വിശാഖപട്ടണം , തിങ്കള്‍, 13 മെയ് 2019 (16:40 IST)
ഫൈനലില്‍ ജയത്തിനരികെ വന്ന തോല്‍‌വി ഏറ്റുവാങ്ങിയെങ്കിലും എതിരാളികള്‍ പോലും ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ പുകഴ്‌ത്തുകയാണ്. മുംബൈ ഇന്ത്യന്‍സിന്റെ വിവിധ ഗ്രൂപ്പുകളില്‍ പോലും മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റനെ തള്ളിപ്പറയുന്ന ചര്‍ച്ചകളൊന്നും നടക്കുന്നില്ല.

ഒരു ശരാശരി ടീമിനെ ഐ പി എല്‍ ഫൈനലില്‍ എത്തിച്ചത് ധോണിയെന്ന ക്യാപ്‌റ്റന്റെ മിടുക്ക് കൊണ്ട് മാത്രമാണെന്നാണ് മുംബൈ ആരാധകര്‍ പോലും വാദിക്കുന്നത്. ക്രിക്കറ്റ് പ്രേമികളുടെ ഈ നിലപാടിനെ ധോണി പോലും തള്ളിക്കളയുന്നില്ല. 

ഫൈനല്‍ മത്സരത്തിനു ശേഷം അവതാരകന്‍ സൈമണ്‍ ഡള്ളുമായി നടത്തിയ സംഭാഷണത്തില്‍ ധോണി ഇക്കാര്യം തുറന്നു പറഞ്ഞു.

ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ ഇതൊരു മികച്ച സീസണ്‍ തന്നെയായിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ മികച്ച ക്രിക്കറ്റ് കളിച്ചായിരുന്നില്ല ഞങ്ങള്‍ ഇവിടെ വരെയെത്തിയത്. എങ്ങനെയാണ് ഫൈനലില്‍ എത്തിയതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ടീമിന്റെ മധ്യനിര അത്ര മികച്ചതായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ടീമിലെ പ്രധാന താരമായ സുരേഷ് റെയ്‌ന മധ്യനിര താരങ്ങളായ അമ്പാട്ടി റായുഡു, കേദാര്‍ ജാദവ്, വാലറ്റത്ത് ബ്രാവോ, ജഡേജ എന്നിവരെ ലക്ഷ്യം വെച്ചാണ് ധോണി തുറന്നടിച്ചതെന്നാണ് ആരാധകര്‍ വ്യക്തമാക്കുന്നത്.

ഈ സീസണില്‍ ചെന്നൈ നിരയിലെ ഏറ്റവും മോശം പ്രകടനം റായുഡുവില്‍ നിന്നാണ് ഉണ്ടായത്. അതിവേഗം സ്‌കോര്‍ ഉയര്‍ത്തുന്നതില്‍ മികവ് കാട്ടിയിരുന്ന ബ്രാവോ സ്‌ട്രൈക്ക് കൈമാറാന്‍ പോലും വിഷമിച്ചു. തുടക്കത്തില്‍  വാട്‌സണ്‍ ഫോം കണ്ടെത്താന്‍ വൈകിയെങ്കിലും ഡ്യുപ്ലെസി പ്ലെയിംഗ് ഇലവനില്‍ എത്തിയതോടെ അദ്ദേഹം താളം കണ്ടെത്തി.

അടുത്ത സീസണില്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുമെന്നതില്‍ സംശയമില്ല. ടീമില്‍ രണ്ടോ മൂന്നോ പുതിയ താരങ്ങള്‍ എത്തിയേക്കും. ബ്രാവോ, റായുഡു, ജാദവ് എന്നിവര്‍ ടീമില്‍ ഉണ്ടാകുമെന്ന കാര്യം സംശത്തിലാണ്. ഓസ്ട്രേലിയന്‍ ആഭ്യന്തര ട്വന്റി-20 ലീഗായ ബിഗ് ബാഷില്‍ നിന്ന് വിരമിച്ച വാട്‌സണ്‍ അടുത്ത തവണ ധോണിക്കൊപ്പം കാണുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ അവസാന പന്ത്, അത് രോഹിത് ശര്‍മയുടെ തീരുമാനമായിരുന്നു!