ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ബെയ്‌ല്‍സ് ഇളകും; കാൽപ്പാദം ഉയര്‍ന്നാ‍ലും ഔട്ട്; ധോണിപ്പേടിയില്‍ എതിരാളികള്‍

Webdunia
വ്യാഴം, 2 മെയ് 2019 (14:54 IST)
വിക്കറ്റിന് പിന്നില്‍ ധോണിയുള്ളപ്പോള്‍ ബാറ്റ്‌സ്‌മാന് നെഞ്ചിടിപ്പാണ്. ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാല്‍ ബെയ്‌ല്‍സ് ഇളകും. കാൽപ്പാദം ക്രീസില്‍ നിന്നുയര്‍ന്നാലും പവലിയനിലേക്ക് മടങ്ങിപ്പോകേണ്ടി വരും. ധോണി വിക്കറ്റിന് പിന്നിലുള്ളപ്പോള്‍ സൂക്ഷിക്കുകയെന്ന ഐസിസിയുടെ രസകരമായ ട്വീറ്റ് പോലും ബാറ്റ്‌സ്‌മാനെ ഭയപ്പെടുത്തി.

ഐപിഎല്ലില്‍ ഡല്‍‌ഹി ക്യാപിറ്റല്‍‌സിനെ വിക്കറ്റിന് പിന്നില്‍ നിന്ന് വിറപ്പിച്ചു ധോണി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ,  ക്രിസ് മോറിസ് എന്നിവരുടെ വിലപ്പെട്ട വിക്കറ്റുകളാണ് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ തട്ടിത്തെറിപ്പിച്ചത്. ഔട്ട് അല്ലെന്ന് ഉറപ്പിച്ചിരുന്ന ബാറ്റ്‌സ്‌മാനും അമ്പയറും പോലും അതിശയത്തോടെയാണ് ഈ പുറത്താകല്‍ കണ്ടത്. സ്‌റ്റേഡിയത്തിലെ കൂറ്റന്‍ സ്ക്രീനില്‍ നിന്നാണ് അവര്‍ക്ക് കാണേണ്ടി വന്നത്.

രവീന്ദ്ര ജഡേജ എറിഞ്ഞ പന്ത്രണ്ടാമത് ഓവറിലായിരുന്നു ധോണി മാജിക് പിറന്നത്. ഓവറിന്റെ നാലാം പന്ത് പ്രതിരോധിക്കാനുള്ള മോറിസിന്റെ ശ്രമം പിഴച്ചു. ബാറ്റ്‌സ്‌മാന്റെ കാൽപ്പാദം ക്രീസിൽനിന്നു ചെറുതായി ഉയർന്നുവെന്ന് തിരിച്ചറിഞ്ഞ ധോണി സ്‌റ്റം‌പിളക്കി.

ധോണി അപ്പീല്‍ ചെയ്‌തെങ്കിലും ഔട്ട് അല്ലെന്ന് അമ്പയറും ക്രിസ് മോറിസും ഉറപ്പിച്ചിരുന്നു. എന്നാല്‍, ബാറ്റ്‌സ്‌മാന്റെ കാൽപ്പാദം കുറച്ച് സെക്കന്‍ഡ് നേരം വായുവിലാണെന്ന് അതിശയത്തോടെ തേർഡ് അമ്പയര്‍ കണ്ടു. പിന്നാലെ, ആരാധകരെ മുഴുവന്‍ ഞെട്ടിച്ച് ഔട്ട് എന്ന വിധി ഉണ്ടായി.

അടുത്ത അവസരം ശ്രേയസ് അയ്യർക്കായിരുന്നു. ജഡേജയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും പന്ത് കുത്തി തിരിഞ്ഞ് ധോണിയുടെ കൈയിലെത്തി. പിന്നാലെ, മിന്നല്‍ സ്‌റ്റം‌പിങും. ഗ്രൌണ്ട് അമ്പയര്‍ തേര്‍ഡ് അമ്പയറുടെ സഹായം തേടി. അയ്യരുടെ കാൽപ്പാദം മില്ലി സെക്കൻഡു നേരത്തേക്ക് ക്രീസിൽനിന്നുയർന്നു എന്ന് തേര്‍ഡ് അമ്പയര്‍ കണ്ടെത്തിയതോടെ ധോണി ആരാധകർ മാത്രമല്ല ഞെട്ടിയത് ഡല്‍ഹി ആരാധകര്‍ കൂടി തലയില്‍ കൈവച്ചു പോയി ആ നിമിഷം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ദീപ്തിയെ നിലനിർത്താതെ ഞെട്ടിച്ച് യുപി വാരിയേഴ്സ്, കൃത്യമായ കാരണമുണ്ടെന്ന് പരിശീലകൻ അഭിഷേക് നായർ

മാസം 4 ലക്ഷം പോര, പ്രതിമാസം നൽകുന്ന തുക ഉയർത്തണം, മുഹമ്മദ് ഷമിക്കെതിരെ മുൻ ഭാര്യ ഹസിൻ ജഹാൻ

Alyssa Healy: തോൽവി മാനസികമായി തളർത്തി, ഫൈനൽ മത്സരം കണ്ടില്ലെന്ന് അലിസ്സ ഹീലി

സ്മൃതി മന്ദാനയ്ക്ക് 3.5 കോടി, ഹർമൻ 2.5 കോടി, ലോറയേയും ദീപ്തിയേയും റീട്ടെയ്ൻ ചെയ്തില്ല, വനിതാ ഐപിഎൽ റിട്ടെൻഷൻ ലിസ്റ്റ് ഇങ്ങനെ

Virat Kohli: 'തലമുറയില്‍ ഒരിക്കല്‍ മാത്രം കാണുന്ന താരം'; പരിമിത ഓവര്‍ ക്രിക്കറ്റില്‍ കോലിയെ വെല്ലാന്‍ ആരുമില്ലെന്ന് ഓസീസ് ലെജന്‍ഡ്

അടുത്ത ലേഖനം
Show comments