Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈദരാബാദ് പഴയ പ്രതാപത്തിലേക്ക്; സൂപ്പര്‍‌താരം മടങ്ങിയെത്തുന്നു

sunrisers hyderabad
ഹൈദരാബാദ് , ബുധന്‍, 10 ഏപ്രില്‍ 2019 (13:22 IST)
ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ തിരിച്ചടി നേരിടുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ശുഭവാര്‍ത്ത. പരുക്ക് മാറി സൂപ്പര്‍‌താരം കെയ്ന്‍ വില്യംസണ്‍, ഖലീല്‍ അഹമ്മദ് എന്നിവര്‍ ടീമിനൊപ്പം ചേരുമെന്ന്
പരിശീലകന്‍ ടോം മൂഡി അറിയിച്ചു.

ഇരുവരും കായികക്ഷമത വീണ്ടെടുത്തതായി മാനേജ്‌മെന്റ് അറിയിച്ചു. ന്യൂസിലന്‍ഡ് - ബംഗ്ലാദേശ് ടെസ്‌റ്റ് മത്സരത്തിനിടെയാണ് ഹൈദരാബാദ് നായ്കന്‍ കൂടിയായ വില്യംസണ് പരുക്കേറ്റത്. ഐ പി എല്‍ മത്സരങ്ങള്‍ ആരംഭിച്ചതോടെ പരുക്ക് അവഗണിച്ച് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നെങ്കിലും ഒരു മത്സരം മാത്രമാണ് കളിച്ചത്.

തുടര്‍ന്നുള്ള അഞ്ച് മത്സരങ്ങളും ടീമിനെ നയിച്ചത് ഭുവനേശ്വര്‍ കുമാറാണ്. വില്യസണ്‍ മാറി നിന്നതോടെ ബാറ്റിംഗ് ഓര്‍ഡറില്‍ തകര്‍ച്ചയുണ്ടായി. മധ്യനിരയില്‍ നിലയുറപ്പിച്ച് കളിക്കാന്‍ ആരുമില്ലാതെ വന്നതാണ് ഹൈദരാബാദിന് തിരിച്ചടിയായത്.

വില്യംസണ്‍ തിരിച്ചെത്തുമ്പോള്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവരില്‍ ഒരാള്‍ പുറത്തിരിക്കേണ്ടി വരും. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് ജയവും തോല്‍വിയുമായി ആറ് പോയിന്റുമായി നാലാം സ്ഥാനത്താണ് ഹൈദരാബാദ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊൽക്കത്തയെ കടന്നാക്രമിച്ച് ബൌളർമാർ, ജയം ചെന്നൈയ്ക്ക്; റസലിന്റെ ഒറ്റയാൾ പോരാട്ടം കണ്ടില്ലെന്ന് നടിക്കാനാകില്ല!