Webdunia - Bharat's app for daily news and videos

Install App

ധോണിക്ക് വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നു; കടുത്ത വിമര്‍ശനവുമായി സെവാഗ്

Webdunia
ഞായര്‍, 14 ഏപ്രില്‍ 2019 (11:14 IST)
രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മൽസരത്തിനിടെ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് ക്ഷുഭിതനായി മൈതാനത്തിറങ്ങിയ മുൻ ഇന്ത്യൻ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഒന്നോ രണ്ടോ മത്സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്.

ടീം ഇന്ത്യക്ക് വേണ്ടിയാണ് ധോണി ഇങ്ങനെ പെരുമാറിയിരുന്നതെങ്കില്‍ സന്തോഷം തോന്നുമായിരുന്നു. ഒരിക്കല്‍ പോലും  ഇന്ത്യന്‍ ടീമിനു വേണ്ടി അദ്ദേഹം ഇങ്ങനെ ദേഷ്യത്തില്‍ സംസാരിച്ച് കണ്ടിട്ടില്ല. എന്നാല്‍ ഐപിഎല്ലില്‍  ചെന്നൈയ്‌ക്കു വേണ്ടി ഏറെ വികാരാധീനനായിട്ടാണ് ധോണി സംസാരിക്കുന്നത്.

നോബൗളിനെ കുറിച്ച് ക്രീസില്‍ ഉണ്ടായിരുന്ന ബാറ്റ്‌സ്‌മാന്മാര്‍ അമ്പയറുമായി സംസാരിക്കുമ്പോള്‍ ധോണി ഗ്രൗണ്ടിലേക്ക് ഇറങ്ങുമെന്ന് ഞാനൊരിക്കലും കരുതിയില്ല. ശരിയായ നടപടി ആയിരുന്നില്ല ഇതെന്നും സെവാഗ് പറഞ്ഞു.

അതേസമയം ധോണിയെ പിന്തുണയ്‌ക്കുന്ന നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകനും ഡല്‍ഹി കാപിറ്റല്‍സ് ഉപദേശകനുമായ സൗരവ് ഗാംഗുലിയുടെ ഭാഗത്ത് നിന്നുണ്ടായത്. എല്ലാവരും മനുഷ്യരാണ്. വിവരണാതീതമായ മത്സരചൂടാണ് ധോണിയെ കളത്തിലിറങ്ങാന്‍ പ്രേരിപ്പിച്ചതെന്നും ഗാംഗുലി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സഞ്ജുവിന്റെ പ്ലാനില്‍ ബട്ട്ലര്‍ക്ക് പ്രധാനസ്ഥാനം, ടീം കൈവിട്ടത് മാനേജ്‌മെന്റുമായുള്ള ബന്ധം വഷളാക്കി

സഞ്ജുവിനു പകരം ഈ മൂന്ന് താരങ്ങള്‍, ബിഗ് 'നോ' പറഞ്ഞ് ചെന്നൈ

Sanju Samson: സഞ്ജുവിനു പകരം വിലപേശല്‍ തുടര്‍ന്ന് രാജസ്ഥാന്‍; ഗെയ്ക്വാദിനെയും ജഡേജയെയും തരാന്‍ പറ്റില്ലെന്ന് ചെന്നൈ

Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിവാഹിതനാകുന്നു; വധു സാനിയ, നിശ്ചയം കഴിഞ്ഞു

Kohli- Rohit: തിടുക്കം വേണ്ട, കോലി- രോഹിത് വിരമിക്കലിൽ നിലപാട് മയപ്പെടുത്തി ബിസിസിഐ, ഇപ്പോൾ ലക്ഷ്യം ടി20 ലോകകപ്പ് മാത്രം

എല്ലാം കാണുക

ഏറ്റവും പുതിയത്

രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

Cheteshwar Pujara: 'ദേഹത്ത് തുടര്‍ച്ചയായി പന്ത് കൊണ്ടു, വലിയ വെല്ലുവിളി'; ഓസ്‌ട്രേലിയന്‍ പര്യടനം ഓര്‍മിപ്പിച്ച് പുജാര

സൂര്യ സൂപ്പറാണ്, പക്ഷേ പാകിസ്ഥാനെതിരെ കളിക്കുമ്പോൾ കളി മറക്കും, മുൻ പാക് താരം

കളിക്കാർക്ക് ബിസിസിഐ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത്തിനെ വിരമിപ്പിക്കാൻ: മനോജ് തിവാരി

'ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കൊരു ബോക്‌സിങ് ഗ്ലൗസ് കൊടുക്കൂ'; വിവാദ അംപയര്‍ ബക്‌നര്‍ക്കെതിരെ സച്ചിന്‍

അടുത്ത ലേഖനം
Show comments