Webdunia - Bharat's app for daily news and videos

Install App

Ambati Rayudu mocks Virat Kohli: 'ഓറഞ്ച് ക്യാപ്പില്‍ അല്ല, കപ്പടിക്കുന്നതിലാണ് കാര്യം'; കോലിയെ പരിഹസിച്ച് അമ്പാട്ടി റായുഡു

ആര്‍സിബിക്കെതിരെ നേരത്തെയും റായുഡു രംഗത്തെത്തിയിരുന്നു

രേണുക വേണു
തിങ്കള്‍, 27 മെയ് 2024 (16:20 IST)
Ambati Rayudu mocks Virat Kohli: ഐപിഎല്‍ 2024 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജേതാക്കളായതിനു പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരം വിരാട് കോലിയെ പരിഹസിച്ച് അമ്പാട്ടി റായുഡു. കൊല്‍ക്കത്ത താരങ്ങളെ അഭിനന്ദിക്കുന്നതിനൊപ്പമാണ് റായുഡു കോലിയെ പരോക്ഷമായി പരിഹസിച്ചത്. ഓറഞ്ച് ക്യാപ് നേടുന്നതല്ല, ഐപിഎല്‍ കിരീടം നേടുന്നതാണ് വലിയ കാര്യമെന്ന് റായുഡു പറഞ്ഞു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടി ഓറഞ്ച് ക്യാപ് കരസ്ഥമാക്കിയാണ് കോലിയാണ്. എന്നാല്‍ കോലിയുടെ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എലിമിനേറ്ററില്‍ പുറത്താകുകയും ചെയ്തു. 
 
' പ്രതിഭാശാലികളായ നരെയ്ന്‍, റസല്‍, സ്റ്റാര്‍ക് എന്നിവര്‍ക്കൊപ്പം നിലകൊണ്ടതിനു കൊല്‍ക്കത്തയ്ക്കു അഭിനന്ദനങ്ങള്‍. അതോടൊപ്പം ഇവര്‍ ടീമിന്റെ വിജയത്തിനായി നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു. അങ്ങനെയാണ് ഒരു ടീം ഐപിഎല്‍ ജയിക്കുന്നത്. വര്‍ഷങ്ങളായി നമ്മള്‍ ഇത് കാണുന്നതാണ്. ഓറഞ്ച് ക്യാപ് അല്ല നിങ്ങളെ ഐപിഎല്‍ ജയിപ്പിക്കുന്നത്. ഓരോ താരങ്ങളും 300 റണ്‍സ് വെച്ച് നേടുന്നതാണ് ഐപിഎല്‍ നേട്ടത്തില്‍ പ്രധാനം,' സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുന്നതിനിടെ റായുഡു പറഞ്ഞു. 
 
ആര്‍സിബിക്കെതിരെ നേരത്തെയും റായുഡു രംഗത്തെത്തിയിരുന്നു. വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതെ ടീമിന്റെ താല്‍പര്യങ്ങളെ കാര്യമായി എടുത്തിരുന്നെങ്കില്‍ ആര്‍സിബിക്ക് ഒന്നിലേറെ ഐപിഎല്‍ കിരീടം കിട്ടിയേനെ എന്നാണ് റായുഡു പറഞ്ഞത്. ടീമിന്റെ താല്‍പര്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന താരങ്ങളെ സ്വന്തമാക്കൂ എന്നാണ് റായുഡു അഭിപ്രായപ്പെട്ടത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ആലപ്പുഴ റിപ്പിള്‍സിനെതിരെ വിഷ്ണുവിന്റെ സിക്‌സര്‍ വിനോദം, 17 സിക്‌സിന്റെ അകമ്പടിയില്‍ അടിച്ച് കൂട്ടിയത് 139 റണ്‍സ്!

വളരുന്ന പിള്ളേരുടെ ആത്മവിശ്വാസം തകർക്കരുത്, അസം ഖാനെ ടീമിൽ നിന്നും പുറത്താക്കിയതിനെതിരെ മോയിൻ ഖാൻ

ഹാര്‍ദ്ദിക്കിന്റെ തീരുമാനവും ഗംഭീര്‍ മാറ്റി, ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തും?

ദുലീപ് ട്രോഫിയിൽ ക്യാപ്റ്റൻ കൂളാകാൻ സൺ ഗ്ലാസുമിട്ട് വന്ന ശ്രേയസ് ഡക്കായി മടങ്ങി, സോഷ്യൽ മീഡിയയിൽ ട്രോൾ പൂരം

Sanju Samson: വന്നതും പോയതും അറിഞ്ഞില്ല ! ദുലീപ് ട്രോഫി അരങ്ങേറ്റത്തില്‍ സഞ്ജു അഞ്ച് റണ്‍സിനു പുറത്ത്

അടുത്ത ലേഖനം
Show comments