Select Your Language

Notifications

webdunia
webdunia
webdunia
webdunia

Virat Kohli: അടുത്ത സീസണിലും ആര്‍സിബിക്ക് വേണ്ടി കളിക്കും; സൂചന നല്‍കി കോലി

കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ ശ്രേയസ് അയ്യരാണ് കോലിയുടെ അസാന്നിധ്യത്തില്‍ ഓറഞ്ച് ക്യാപ് പുരസ്‌കാരം ഏറ്റുവാങ്ങിയത്

Virat Kohli

രേണുക വേണു

, തിങ്കള്‍, 27 മെയ് 2024 (15:47 IST)
Virat Kohli: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം തുടരാന്‍ വിരാട് കോലി. 2025 ല്‍ മെഗാ താരലേലം നടക്കുമെങ്കിലും മറ്റു ഫ്രാഞ്ചൈസികളില്‍ പോകാന്‍ കോലി താല്‍പര്യപ്പെടുന്നില്ല. രാജ്യാന്തര ക്രിക്കറ്റില്‍ ട്വന്റി 20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചാലും ഐപിഎല്ലില്‍ തുടരാനാണ് കോലിക്ക് ആഗ്രഹം. മെഗാ താരലേലത്തിനു മുന്നോടിയായി ബെംഗളൂരു വിടുകയാണെങ്കില്‍ കോലിക്ക് ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വന്‍ പ്രതിഫലം ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആര്‍സിബിക്ക് വേണ്ടി കളിച്ചുകൊണ്ട് തന്നെ ഐപിഎല്ലില്‍ നിന്ന് വിരമിക്കാനാണ് താരത്തിന്റെ തീരുമാനം. 
 
ഈ സീസണില്‍ എലിമിനേറ്ററിലാണ് ആര്‍സിബി പുറത്തായത്. മികച്ച പ്രകടനമാണ് സീസണില്‍ ഉടനീളം കോലി കാഴ്ചവെച്ചത്. 15 മത്സരങ്ങളില്‍ നിന്ന് 154.7 സ്‌ട്രൈക് റേറ്റില്‍ 741 റണ്‍സ് കോലി അടിച്ചുകൂട്ടി. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. ഈ സീസണിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ കൂടിയാണ് കോലി. 
 
കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകന്‍ ശ്രേയസ് അയ്യരാണ് കോലിയുടെ അസാന്നിധ്യത്തില്‍ ഓറഞ്ച് ക്യാപ് പുരസ്‌കാരം ഏറ്റുവാങ്ങിയത്. ഈ സമയത്ത് കോലിയുടെ പ്രീ റെക്കോര്‍ഡഡ് പ്രതികരണവും ചെപ്പോക്ക് സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു. ഇതിലാണ് അടുത്ത സീസണിലും താന്‍ കളിക്കുമെന്ന സൂചന കോലി നല്‍കിയത്. നിലവിലെ മികച്ച പ്രകടനവും ഫോമും 2025 ഐപിഎല്‍ സീസണിലും തുടരാന്‍ താന്‍ ശ്രമിക്കുമെന്നാണ് കോലി പറഞ്ഞത്. 
 
ഇതുവരെ ഒരിക്കല്‍ പോലും ഐപിഎല്‍ കിരീടം നേടാന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചന്ദ്രകാന്ത് പണ്ഡിറ്റ്, അഭിഷേക് നായർ, ഭരത് അരുൺ, ഗൗതം ഗംഭീർ മാത്രമല്ല കൊൽക്കത്തയുടെ വിജയത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങൾ