Vaibhav Suryavanshi - Ayush Mhatre
മക്കളെ അയല്‍പ്പക്കത്തെ കുട്ടികളുമായെല്ലാം താരതമ്യം ചെയ്യുന്നത് ഇന്ത്യന്‍ പാരന്‍്‌സിന്റെ സ്ഥിരം രീതിയാണ്. ഏത് മേഖലയില്‍ എത്തിയാലും പലപ്പോഴും ഇത്തരം താരതമ്യങ്ങള്‍ എല്ലാവരും അനുഭവിക്കാറുണ്ട്. എന്നാല്‍ അത്തരം മാതാപിതാക്കളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായിരിക്കുകയാണ് ചെന്നൈയുടെ യുവതാരമായ ആയുഷ് മാത്രെയുടെ പിതാവ്. രാജസ്ഥാന്‍ റോയല്‍സിലെത്തില്‍ സെഞ്ചുറിയുമായി തിളങ്ങിയ വൈഭവ് സൂര്യവംശിയെ അനുകരിക്കാന്‍ ശ്രമിക്കരുതെന്ന് മകനോട് താന്‍ പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നാണ് ആയുഷിന്റെ പിതാവായ യോഗേഷ് പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആയുഷ് മാത്രെയുടെ പിതാവ് ഇങ്ങനെ പറഞ്ഞത്.
ആയുഷും വൈഭവും 2 വ്യത്യസ്തരായ വ്യക്തികളാണ്. സെഞ്ചുറി നേടി റെക്കോര്‍ഡിട്ട വൈഭവിനെ അനുകരിക്കാന്‍ ശ്രമിച്ച് അനാവശ്യമായ സമ്മര്‍ദ്ദം വലിച്ചുവെയ്‌ക്കേണ്ടതില്ല. യോഗേഷ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ഓപ്പണറായി ഇറങ്ങി സെഞ്ചുറിക്ക് തൊട്ടരികെ വെച്ചാണ് ആയുഷ് മാത്രെ മടങ്ങിയത്. 48 പന്തില്‍ 9 ഫോറും 5 സിക്‌സും ഉള്‍പ്പടെ 94 റണ്‍സാണ് താരം നേടിയത്. ആയുഷ് ക്രീസിലുണ്ടായിരുന്ന സമയം മുഴുവനും മത്സരത്തി ചെന്നൈയ്ക്ക് സാധ്യതയുണ്ടായിരുന്നു. അവസാന പന്ത് വരെ നീണ്ട ത്രില്ലര്‍ പോരാട്ടത്തില്‍ 2 റണ്‍സിനായിരുന്നു ചെന്നൈയുടെ തോല്‍വി.